കെകെഎംഎ ഇഫ്താര്‍ സംഗമം നടത്തി
Monday, June 27, 2016 7:31 AM IST
കുവൈത്ത്: കുവൈത്തിലെ സാംസ്കാരിക പ്രവര്‍ത്തകരെയും കെകെഎംഎ പ്രധാന പ്രവര്‍ത്തകരെയും സംബന്ധിപ്പിച്ചുകൊണ്ടു കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്‍ നോമ്പു തുറ സംഘടിപ്പിച്ചു.

ഫര്‍വാനിയ ഐഡിയല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംഗമം കെകെഎംഎ രക്ഷാധികാരി സഗീര്‍ തൃക്കരിപ്പൂര്‍ ഉദ്ഘാടനം ചെയ്തു.

പ്രമുഖ പണ്ഡിതനും വാഗ്മിയുമായ സക്കീര്‍ ഹുസൈന്‍ തുവ്വൂര്‍ ഉദ്ബോധന പ്രഭാഷണം നടത്തി. പ്രസിഡന്റ് ഇബ്രാഹിം കുന്നില്‍ അധ്യക്ഷത വഹിച്ചു. കെകെഎംഎ കഴിഞ്ഞ പതിനാലു വര്‍ഷത്തെ ചരിത്രം വിവരിക്കുന്ന ഹൃസ്വ ചിത്രം 'മണല്‍ ചിത്രം' അണിയറ ശില്പി ബാബുജി ബത്തേരിക്കുള്ള ഉപഹാരം സഗീര്‍ തൃക്കരിപ്പൂര്‍ സമ്മാനിച്ചു.

രാംദാസ് നായര്‍, തോമസ് മാത്യു കടവില്‍, ബാബുജി ബത്തേരി, ബഷീര്‍ ബാത്ത, സത്താര്‍ കുന്നില്‍, ആക്ടിംഗ് സെക്രട്ടറി മുനീര്‍ തുരുത്തി, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ കെ.സി. റഫീഖ് എന്നിവര്‍ സംസാരിച്ചു. ആര്‍.വി. അബ്ദുല്‍ ഹമീദ് മൌലവി ഖിറാഅത് നടത്തി. കെകെഎംഎ ചെയര്‍മാന്‍ പി.കെ. അക്ബര്‍ സിദ്ദിഖ്, വൈസ് ചെയര്‍മാന്‍മാരായ എന്‍.എ. മുനീര്‍, അബ്ദുല്‍ ഫത്താഹ് തയ്യില്‍, വര്‍ക്കിംഗ് പ്രസിഡന്റുമാരായ എ.പി. അബ്ദുല്‍ സലാം, ബി.എം. ഇഖ്ബാല്‍, ഹംസ പയ്യന്നൂര്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി എച്ച്. ആലിക്കുട്ടി ഹാജി, മുഹമ്മദ് അലി അറക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍