98.4 യുഎഫ്എം എഫ്ബി ഫ്രണ്ട്സ് ഇഫ്താര്‍ സംഗമം നടത്തി
Monday, June 27, 2016 7:30 AM IST
കുവൈത്ത്: കുവൈത്ത് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനയായ യുഎഫ്എം എഫ്ബി ഫ്രന്റ്സ് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. സത്താര്‍ കുന്നില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സാം പൈനമൂട് മുഖ്യ പ്രഭാഷണം നടത്തി. കുവൈത്തിലെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. മനോജ് മാവേലിക്കര, ചെസില്‍ രാമപുരം, ലിസി കുര്യാക്കോസ്, രാഗിയ മേനോന്‍, സാം നന്തിയാട്ട് എന്നിവര്‍ പ്രസംഗിച്ചു. ദീപക്, നിരഞ്ജന്‍, അനൂപ്, അമ്പാടി എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍