സാല്‍മിയയില്‍ ഹവല്ലി സോണ്‍ ഐഐസി ഇഫ്താര്‍ മീറ്റ് ജൂലൈ ഒന്നിന്
Monday, June 27, 2016 7:30 AM IST
കുവൈത്ത്: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഹവല്ലി സോണ്‍ സംഘടിപ്പിക്കുന്ന ഇഫ്താര്‍ സമ്മേളനം ജൂലൈ ഒന്നിനു (വെള്ളി) വൈകുന്നേരം 5.30ന് സാല്‍മിയയിലെ ഇന്ത്യന്‍ മോഡല്‍ സ്കൂളില്‍ നടക്കും.

ഇത്തിഹാദു ശുബ്ബാനില്‍ മുജാഹിദീന്‍ (ഐഎസ്എം) സംസ്ഥാന പ്രസിഡന്റ് ഡോ. ജാബിര്‍ അമാനി മുഖ്യപ്രഭാഷണം നടത്തും. വിവിധ സംഘടന നേതാക്കളും സംഗമത്തില്‍ പങ്കെടുക്കും.

യോഗത്തില്‍ ഹൈദര്‍ പാഴേരി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ അസീസ് സലഫി പ്രസംഗിച്ചു. പരിപാടിയുടെ വിജയത്തിനായി ഹൈദര്‍ പാഴേരി (കണ്‍വീനര്‍), നജീബ് സ്വലാഹി, അബ്ദുല്‍ അസീസ് സലഫി, മിര്‍സാദ് (പ്രോഗ്രാം), മനാഫ് മാത്തോട്ടം, അനസ് കൊല്ലം, അബ്ദുല്‍ ഗഫൂര്‍ കോഴിക്കോട് (പബ്ളിസിറ്റി), ഫൈസല്‍, മിഖ്ദാദ് കണ്ണൂര്‍, സൈദ് കൊല്ലം (സൌണ്ട് ആന്‍ഡ് സ്റേജ്), ശഹീല്‍ മാത്തോട്ടം, ഷര്‍ഷാദ്, മുഹമ്മദ് (ഭക്ഷണം ആന്‍ഡ് വോളന്റിയര്‍), ഫിറോസ്, റഫീഖ് കൊയിലാണ്ടി, മുര്‍ഷിദ്, അബ്ദുസലാം, സയിദ് അബ്ദുറഹ്മാന്‍ (സാമ്പത്തികം), ശുഐബ്, ഫൈസല്‍ (റിസപ്ഷന്‍) എന്നിവരടങ്ങിയ സ്വാഗത സംഘം രൂപീകരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍