ആയിരങ്ങള്‍ക്ക് നോമ്പുതുറയൊരുക്കി കേളി ഇഫ്താര്‍
Monday, June 27, 2016 7:28 AM IST
റിയാദ്: വൃതശുദ്ധിയുടെ നിറവില്‍ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമുയര്‍ത്തി കേളി കലാ സാംസ്കാരികവേദി റിയാദില്‍ ജനകീയ ഇഫ്താര്‍ സംഘടിപ്പിച്ചു.

ജൂണ്‍ 25നു റിയാദില്‍ സംഘടിപ്പിച്ച സമൂഹ നോമ്പുതുറയില്‍ മലയാളികളും ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവരും സ്വദേശികളും മറ്റു വിവിധ രാജ്യക്കാരും ഉള്‍പ്പെടെ മൂവായിരത്തില്‍പരം ആളുകള്‍ പങ്കെടുത്തതായി കേളി ഇഫ്താര്‍ സംഘാടകസമിതി കണ്‍വീനര്‍ ഷമീര്‍ കുന്നുമ്മല്‍ പറഞ്ഞു.

സോന ജ്വല്ലേഴ്സ്, ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, സിറ്റിഫ്ളവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്, അല്‍മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് തുടങ്ങിയ വ്യവസായ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ജനകീയ ഇഫ്താര്‍ സംഘടിപ്പിച്ചത്. മുന്‍വര്‍ഷങ്ങളിലെന്നപോലെ ഈ വര്‍ഷവും ബഹുജന പങ്കാളിത്തംകൊണ്ടും

സംഗമത്തില്‍ സാധാരണക്കാരായ പ്രവാസികളെ കൂടാതെ റിയാദിലെ വ്യവസായ പ്രമുഖര്‍, സാംസ്കാരിക പ്രവര്‍ത്തകര്‍, വിവിധ സംഘടനാ പ്രതിനിധികള്‍, മാധ്യമപ്രവര്‍ത്തകര്‍, എംബസി ഉദ്യോഗസ്ഥര്‍ തുടങ്ങി കുടുംബങ്ങളും കുട്ടികളുമടക്കം സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ പങ്കെടുത്തു. റിയാദ്

നഗരത്തിലെ വിവിധ ആശുപത്രികള്‍, തൊഴിലാളികളുടെ താമസ സ്ഥലങ്ങള്‍ എന്നിവിടങ്ങളിലും നോമ്പുതുറ വിഭവങ്ങള്‍ വിതരണം ചെയ്തതായി സംഘാടകര്‍ പറഞ്ഞു.

വിപുലമായ സംഘാടക സമിതി രൂപീകരിച്ച് സംഘടിപ്പിച്ച ജനകീയ ഇഫ്താറിന് കേളി മുഖ്യ രക്ഷാധികാരി ആക്ടിംഗ് കണ്‍വീനര്‍ ദസ്തക്കീര്‍, കേളി സെക്രട്ടറി റഷീദ് മേലേതില്‍, പ്രസിഡന്റ് മുഹമ്മദ്കുഞ്ഞ് വള്ളികുന്നം, സംഘാടക സമിതി ചെയര്‍മാന്‍ ഷൌക്കത്ത് നിലമ്പൂര്‍, കണ്‍വീനര്‍ ഷമീര്‍ കുന്നുമ്മല്‍, രക്ഷാധികാരിസമിതി അംഗങ്ങളായ കുഞ്ഞിരാമന്‍ മയ്യില്‍, സതീഷ്കുമാര്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍, സംഘാടകസമിതി ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.