മുന്‍ പ്രവാസിക്കൊരു കൈത്താങ്ങുമായി ഒഐസിസി കണ്ണമംഗലം
Monday, June 27, 2016 7:28 AM IST
ജിദ്ദ: കണ്ണമംഗലം പഞ്ചായത്തിലെ ചേറൂര്‍ മണ്ണാരംകുന്ന് സ്വദേശിയും മുന്‍ പ്രവാസിയുമായ പാലപ്പെട്ടി മുഹമ്മദിനു ഒഐസിസി ജിദ്ദ കണ്ണമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ ധനസഹായം കൈമാറി.

ഏഷ്യാനെറ്റ് ജിദ്ദ റിപ്പോര്‍ട്ടര്‍ ജലീല്‍ കണ്ണമംഗലത്തില്‍നിന്ന് ഒഐസിസി കണ്ണമംഗലം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മജീദ് ചേറൂര്‍ ധനസഹായം ഏറ്റു വാങ്ങി.

പ്രവാസലോകത്തു ആയുസിന്റെ മുക്കാല്‍ ഭാഗവും ചെലവയിച്ചു, അവസാനം രോഗിയായി നാടണയുന്ന ഒരുപാട് പേരുണ്െടന്നും അവരില്‍ പലരും ഭാവി ജീവിതത്തിന് ഒന്നും ബാക്കി വയ്ക്കാന്‍ സാധിക്കാത്തവരാണെന്നും ഇതു പോലുള്ള സഹായങ്ങള്‍ അവരില്‍ ചിലര്‍ക്കെങ്കിലും ആശ്വാസമാണെന്നും സഹായം കൈമാറികൊണ്ട് ജലീല്‍ കണ്ണമംഗലം പറഞ്ഞു.
ഒഐസിസി കണ്ണമംഗലം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മജീദ് ചേറൂര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. വി.പി. കുട്ടിമോന്‍, അഫ്സല്‍ പുളിയാളി, ആലുങ്ങല്‍ അബ്ദുല്‍ റസാക്ക്, അഷ്റഫ് കന്നങ്ങാടാന്‍, വി.പി. നാസര്‍, സക്കീറലി കണ്ണേത്ത്, വി.പി. മുഹമ്മദലി മാസ്റര്‍, ഷാനവാസ് മാസ്റര്‍, അഷറഫ് കണ്ണമംഗലം, രാജേഷ് പെരിന്തല്‍മണ്ണ, സൈദു മാസ്റര്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഇല്യാസ് കണ്ണമംഗലം, കെ.സി. ഷരീഫ് എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍