ഇഫ്താര്‍ സംഗമവും ജനറല്‍ ബോഡിയും
Monday, June 27, 2016 7:27 AM IST
ജിദ്ദ: കൊണ്ടോട്ടി മേലങ്ങാടി വെല്‍ഫയര്‍ അസോസിയേഷന്‍ (മേവ) ഇഫ്താര്‍ സംഗമവും ജനറല്‍ബോഡി യോഗവും ശറഫിയ ഇംപാല ഗാര്‍ഡന്‍ ഓഡിറ്റോറിയത്തില്‍ നടന്നു.

മുഖ്യ രക്ഷാധികാരി ചുക്കാന്‍ ഷൌക്കത്തലി സംഗമം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ചുള്ളിയന്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു. അസി. സെക്രട്ടറി മായിന്‍ കുട്ടി കുമ്മാളി വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷം പ്രദേശവാസികളും നിര്‍ധനരരുമായ നൂറിലധികം കുടുംബങ്ങള്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കായി സഹായം ലഭ്യമാക്കിയതായി റിപ്പോര്‍ട്ടില്‍ പറഞ്ഞു. 15 കുടുംബങ്ങള്‍ക്ക് പെന്‍ഷന്‍ നല്കി വരുന്നു. ഈ വര്‍ഷവും വിപുലമായ

റിലീഫ് പ്രവര്‍ത്തനങ്ങളാണു നിശ്ചയിച്ചിരിക്കുന്നത്. ഒരു നിര്‍ദ്ദന കുടുംബത്തിന് വീട് പൂര്‍ണമായും പണിതു നല്‍കും. ചികിത്സാ സഹായം, വീട് നിര്‍മാണം, പെന്‍ഷന്‍ എന്നീ ഇനങ്ങളിലായി ഈ വര്‍ഷവും നൂറോളം കുടുംബങ്ങള്‍ക്ക് സഹായം എത്തിക്കും.

ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ പുതിയകത്ത്, ട്രഷറര്‍ ബഷീര്‍ കൊമ്മേരി എന്നിവര്‍ പ്രസംഗിച്ചു. റഈസ് ബഷീര്‍ ഖിറാഅത്ത് നടത്തി. സംഗമത്തിന് ബാവു കെ.പി, സലീം മധുവായി, അഷ്റഫ് പി.പി., ജാഫര്‍ കുന്നേക്കാടന്‍, ആലുങ്ങല്‍ മജീദ് എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍