റൈസിംഗ് സ്റാര്‍ ക്രിക്കറ്റ് ക്ളബ് ഇഫ്താര്‍ സംഗമം നടത്തി
Monday, June 27, 2016 7:27 AM IST
കുവൈത്ത്: റൈസിംഗ് സ്റാര്‍ ക്രിക്കറ്റ് ക്ളബ്ബ് ഇഫ്താര്‍ സംഗമം നടത്തി. ജൂണ്‍ 25നു മംഗഫ് സ്കൈ കണ്‍വന്‍ഷന്‍ സെന്ററിലായിരുന്നു പരിപാടികള്‍.

ക്ളബ്ബ് മാനേജര്‍ ജോയ്സ് ജോസഫ് ഉദ്ഘാടനം ചെയ്തു. സംഗമത്തിനോടനുബന്ധിച്ചു അനുഗ്രഹീത ഗായകനും ക്ളബ്ബ് അംഗവുമായ ജോയല്‍ ഡിലൈറ്റ്സും ലെബനോനി ഗായകന്‍ വാജിയും സംഗീതസന്ധ്യ നയിച്ചു. പി.കെ. ഷമീര്‍, വിപിന്‍ മങ്ങാട്ട്, താരിഖ് ഒമര്‍ വയലില്‍, ദിലീപ് ബൈജുഎന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍