വേല്‍തുമ്പികള്‍ ജൂലൈ 15 മുതല്‍ ഓഗസ്റ് 12 വരെ
Monday, June 27, 2016 7:26 AM IST
അബുദാബി: കേരള സോഷ്യല്‍ സെന്റര്‍ ബാലവേദി സംഘടിപ്പിക്കാറുള്ള സമ്മര്‍ക്യാമ്പ് വേനല്‍ത്തുമ്പികള്‍ക്കു ജൂലൈ 15നു തുടക്കം കുറിക്കും. വേനലവധിക്കാലത്ത് നാട്ടില്‍ പോകാന്‍ കഴിയാത്ത കുട്ടികള്‍ക്കു ഏറെ അനുഗ്രഹവും ആഹ്ളാദവും പകരുന്നതാണു സെന്റര്‍ നടത്താറുള്ള സമ്മര്‍ക്യാമ്പ്. വിജ്ഞാനവും കളിയും ഭാഷാ പരിചയവും ഗണിതവും പ്രസംഗ തിയേറ്റര്‍ പരിശീലനവും കുട്ടികള്‍ക്കു ലഭിക്കുമെന്നതാണു ക്യാമ്പിന്റെ പ്രത്യേകത.

എം.എസ്. മോഹനന്‍ മാഷ്, ശോഭ ടീച്ചര്‍, കൃഷ്ണന്‍ വേട്ടമ്പള്ളി എന്നീ അധ്യാപകരാണ് ക്യാമ്പില്‍ പങ്കെടുക്കാന്‍ നാട്ടില്‍നിന്നു വരുന്നത്.

കേരള സോഷ്യല്‍ സെന്ററിലാണ് ക്യാമ്പ് ഒരുക്കിയിരിക്കുന്നത്. യുഎഇയിലെ കലാസംസ്കാരിക രംഗത്തുള്ളവരും കേരളത്തിലെ കലാസാഹിത്യ രംഗത്തെ പ്രശസ്തരും ക്യാമ്പില്‍ അതിഥികളായിരിക്കും. എല്ലാ ദിവസവും വൈകുന്നേരം ആറു മുതല്‍ രാത്രി ഒന്‍പതു വരെയാണ് സമ്മര്‍ ക്യാമ്പ്. രജിസ്ട്രേഷന്‍ ഫോറം സെന്ററില്‍ ലഭ്യമാണ്.

വിവരങ്ങള്‍ക്ക്: 02 6314455, 050 6914501, 050 6113427, 050 6112652.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള