ബെല്‍റോസ് ഇന്ത്യന്‍ മര്‍ച്ചന്റ് അസോസിയേഷന്‍ ഇന്ത്യാ ഡേ പരേഡ് 2016
Monday, June 27, 2016 4:55 AM IST
ഫ്ളോറല്‍പാര്‍ക്ക്: ബെല്‍റോസ് ഇന്ത്യന്‍ മെര്‍ച്ചന്റ് അസോസിയേഷന്‍ വിവിധ കലാ, സംസ്കാരിക, മത സംഘടനകളുടെ പങ്കാളിത്തത്തോടെ ആദ്യമായി ഇന്ത്യാ ഡേ പരേഡ് നടത്തുന്നു. 69-മതു ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ഡേ 2016 ഓഗസ്റ് 13-നു (ശനിയാഴ്ച) രാവിലെ പതിനൊന്നു മുതല്‍ ആണു ആഘോഷിക്കുക.

ഹില്‍സൈഡ് അവന്യൂ 265-മത് സ്ട്രീറ്റ് മുതല്‍ 235 സ്ട്രീറ്റ് വരെ പരേഡ് നടത്തുന്ന പരേഡില്‍ വിശിഷ്ടാതിഥികള്‍, ബോളിവുഡ് സിനിമാതാരങ്ങള്‍, വിവിധ ഇന്ത്യന്‍ സംസ്കാരങ്ങള്‍ വിളിച്ചോതുന്ന ഫ്ളോട്ടുകള്‍, മാര്‍ച്ചിംഗ് ബാന്‍ഡുകള്‍, വിവിധസംഘടനകളുടെ നേതൃത്വത്തില്‍ അണിനിരക്കുന്നു.

ഗാനമേള , ഡിജെ എന്നിവ ഉണ്ടായിരിക്കുന്നതാണ് പരേഡിനെത്തുടര്‍ന്നു ഹില്‍സൈഡ് അവന്യൂ 235 സ്ട്രീറ്റിലുഉള്ള ജമറമ്മി ജൃലഹഹലൃ എശലഹറ ല്‍ വച്ചു സാംസ്കാരികമേള നടത്തുന്നു. വര്‍ണാഭമായ ഇന്ത്യന്‍ പൈതൃക കലാരൂപങ്ങള്‍, ബൂത്തുകള്‍, ഭക്ഷണശാലകള്‍, ഡിജെ, കുട്ടികളുടെ റൈഡുകള്‍, കൂടാതെ ധാരാളം വിനോദങ്ങളും ഉണ്ടായിരിക്കുന്നതാണ്

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: സെക്രട്ടറി ഹേമന്ത് ഷാ 516 263 9624, ജോ സെക്രട്ടറി മാത്യു തോമസ് (ബാബു) 917 539 1652.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം