മസ്ജിദുകള്‍ക്കു മുന്നില്‍ മാന്യമായി പാര്‍ക്ക് ചെയ്തില്ലെങ്കില്‍ പിഴ
Monday, June 27, 2016 4:50 AM IST
ഷാര്‍ജ: റംസാന്‍ പ്രമാണിച്ചു മസ്ജിദുകളുടെ മുന്നില്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. ഇതു വ്യാപകമായ ഗതാഗതകുരുക്കും സൃഷ്ടിക്കുന്നുണ്്ട്. റോഡിന്റെ നടുവില്‍ അലക്ഷ്യമായി കാറുകള്‍ പാര്‍ക്ക് ചെയ്തു ആളുകള്‍ പോവുന്നതാണ് പ്രധാനമായും പ്രശ്നങ്ങളുടെ ഉറവിടം.

റംസാന്റെ അവസാന 10 ദിവസങ്ങളില്‍ ഇത്തരത്തില്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നവര്‍ കനത്ത പിഴയൊടുക്കേണ്്ടി വരുമെന്നു പോലീസ് മുന്നറിയിപ്പു നല്‍കി. ഇതിനു പുറമേ, വിശ്വാസികള്‍ പുറത്ത് അഴിച്ചിടുന്ന ചെരുപ്പുകള്‍ കളവു പോവുന്നതും നിത്യസംഭവമായിട്ടുണ്്ട്. ഇതിനെ നേരിടാന്‍ പോലീസ് പെട്രോളിംഗ് ശക്തമാക്കിയിട്ടുണ്്ടെന്നു ഷാര്‍ജ പോലീസിന്റെ സെന്‍ട്രല്‍ ഓപ്പറേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ കേണല്‍ ആരിഫ് അല്‍ ഷരീഫ് അറിയിച്ചു. ആംബുലന്‍സുകള്‍ക്കും തെറ്റായ പാര്‍ക്കിംഗ് മാര്‍ഗതടസമുണ്്ടാക്കിയ സംഭവങ്ങളുണ്്ടായിരുന്നു. നിയമാനുസൃതമായ സ്ഥലങ്ങളില്‍ മാത്രം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണമെന്നും അദ്ദേഹം വിശ്വാസികളോടു ആവശ്യപ്പെട്ടു.