ദുബായ് ഷെയഖ് സയിദ് റോഡില്‍ തീപിടുത്തം
Monday, June 27, 2016 4:31 AM IST
ദുബായ്: ഷെയ്ഖ് സയിദ് റോഡില്‍ തീപിടുത്തം. നിര്‍മാണത്തിലിരുന്ന കെട്ടിടത്തിനാണ് തീപിടിച്ചത്. അഗ്നിശമനസേന ഒരു മണിക്കൂറോളം പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കെട്ടിടത്തിന്റെ മുകള്‍ഭാഗത്താണ് തീ ആദ്യ പടര്‍ന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്ന് ദുബായ് സിവില്‍ പ്രതിരോധ വക്താവ് പറഞ്ഞു. കെട്ടിടത്തിലുണ്ടായിരുന്ന തൊഴിലാളികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.