ഒഐസിസി കൊല്ലം ജില്ലാ കമ്മിറ്റി ഇഫ്താര്‍സംഗമം
Sunday, June 26, 2016 2:56 AM IST
റിയാദ്: ഒഐസിസി കൊല്ലം ജില്ലാ കമ്മിറ്റി ഇഫ്താര്‍ സംഗമം നടത്തി. മലാസ് അല്‍ മാസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം സെന്‍ട്രല്‍ കമ്മറ്റി വൈസ് പ്രസിഡന്റ് സലീം കളക്കര ഉദ്ഘാടനം ചെയ്തു. ഒഐസിസി കൊല്ലം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ബാലുക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. റഷീദ് ഖാസ്മി റംസാന്‍ പ്രഭാഷണം നടത്തി.

ഷാജി കുന്നിക്കോട് മുഖ്യപ്രഭാഷണവും ഷംനാദ് കരുനാഗപ്പള്ളി ആമുഖപ്രഭാഷണവും നടത്തി. അബ്ദുള്ളവല്ലാഞ്ചിറ, സജി കായംകുളം, ഷാനവാസ് മുനമ്പത്ത്, ജറിന്‍ മാത്യു, ജബ്ബാര്‍ മഹാത്മ, ബെന്നിവാടാനപ്പള്ളി, ഗീതു എന്നിവര്‍ സംസാരിച്ചു.

ഇക്കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ കൊല്ലം ജില്ലയില്‍നിന്ന് ഉന്നതവിജയം നേടിയ ഷൈന്‍ ഷിജു ഐസക്, സജ്ന മുസ്തരി, നൌഫിയ നാസര്‍ എന്നിവരെ അനുമോദിച്ചു. ജലാല്‍ മൈനാഗപ്പള്ളി, റഹ്മാന്‍ മുനമ്പത്ത്, ഹസന്‍ കുഞ്ഞ് ക്ളാപ്പന എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്കു മെമന്റൊ നല്‍കി. നാസര്‍ ലയ്സ്, ഹരി, ലിയൊപോള്‍, സാബു, കമറുദ്ദീന്‍ തഴവ, നൌഷര്‍ ഇരവിപുരം, അഷ്റഫ് ഓച്ചിറ, സലിം കൊല്ലം, ജയന്‍ മുസാമിയ എന്നിവര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി ഷഫീക്ക് പുരക്കുന്നില്‍ സ്വാഗതവും നിസാര്‍ പള്ളിക്കശേരി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍