എസ്എംസിസി അവാര്‍ഡുകള്‍ വിതരണം ചെയ്തു
Sunday, June 26, 2016 2:54 AM IST
മയാമി: എസ്എംസിസി ഫ്ളോറിഡ ചാപ്റ്റര്‍ കോറല്‍സ്പ്രിംഗ് ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് ഫൊറോനാ ചര്‍ച്ചിന്റെ 2015- 16 വര്‍ഷങ്ങളിലെ മതബോധന പരിശീലന ക്ളാസുകളില്‍ ശ്രദ്ധേയമായ വിജയം കൈവരിച്ച പഠിതാക്കളെ ആദരിച്ചു.

ഓരോ ക്രൈസ്തവവിശ്വാസിയും, ബൈബിള്‍ അധിഷ്ഠിതമായ ക്രൈസ്തവ ജീവിതം നയിക്കുന്നതിനു പരിശീലിപ്പിക്കുന്നതിനുള്ള കത്തോലിക്കാ സഭയുടെ മതബോധന ക്ളാസുകളില്‍ ഉയര്‍ന്ന മികവ് നേടിയവരെയാണു സീറോമലബാര്‍ കാത്തലിക് കോണ്‍ഗ്രസ് കാഷ് അവാര്‍ഡും ഫലകങ്ങളും നല്‍കി ആദരിച്ചത്.

കോറല്‍ സ്പ്രിംഗ് ഔവര്‍ ലേഡി ഹെല്‍ത്ത് ഫൊറോനാ ദേവാലയത്തില്‍ നടന്ന അനുമോദന ചടങ്ങില്‍ വികാരി ഫാ. കുര്യാക്കോസ് കുംബയ്ക്കല്‍ മുന്നുമുതല്‍ പന്ത്രണ്ടാം ക്ളാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു.

എസ്എംസിസി ചാപ്റ്റര്‍ പ്രസിഡന്റ് സാജു വടക്കേല്‍, വൈസ് പ്രസിഡന്റ് അനൂപ് പ്ളാത്തോട്ടം, സെക്രട്ടറി റോബിന്‍ ആന്റണി, മാത്യു പൂവന്‍, കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ജോയി കുറ്റ്യാനി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം