റവ. പി. വി.തോമസ് നിര്യാതനായി
Sunday, June 26, 2016 2:53 AM IST
ഡാളസ്: മുളക്കുഴ പീടികയില്‍ റവ. പി.വി. തോമസ് (83) നിര്യാതനായി. സംസ്കാരം ജൂണ്‍ 28-നു (ചൊവ്വാഴ്ച) 11.30നു മുളക്കുഴ സെന്റ് തോമസ് മാര്‍ത്തോമാ ഇടവകയില്‍. അഭിവന്ദ്യ ഡോ. ജോസഫ് മാര്‍ ഐറേനിയസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത മുഖ്യകാര്‍മീകനായിരിക്കും.

ഭാര്യ: തുമ്പമണ്‍ വടക്കേടത്ത്മണ്ണില്‍ പരേതയായ മേരിക്കുട്ടി തോമസ് (തിരുവല്ല എസ്.സി സെമിനാരി ഹൈസ്ക്കൂള്‍ മുന്‍ അധ്യാപിക). മക്കള്‍: ജോര്‍ജ് തോമസ് (ജോജി), മാത്യു തോമസ് (ജിജി), മേരി തോമസ് താഴത്ത് (രാജി). കൊച്ചുമക്കള്‍: അലന്‍, കരോളിന്‍, റെമിറ്റാ, റൂബെന്‍, ജുവാന്‍.

മാര്‍ത്തോമ്മാ സഭയിലെ വിവിധ ഇടവകകളില്‍ സേവനമനുഷ്ഠിച്ച് വിരമിച്ചതിനു ശേഷം ദീര്‍ഘകാലം ഡാളസിലെ മാര്‍ത്തോമ്മാ പള്ളികളിലും ആത്മീയ നേതൃത്വം നല്‍കിയിരുന്നു. ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമ്മാ ഇടവകാംഗമായ അച്ചന്‍ 2013 മുതല്‍ കേരളത്തില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു.

റിപ്പോര്‍ട്ട്: ആന്‍ഡ്രൂസ് അഞ്ചേരി