വേള്‍ഡ് മലയാളി കൌണ്‍സില്‍ അമേരിക്ക റീജിയണല്‍ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ജോണ്‍സണ്‍ തലച്ചെല്ലൂരിന്റെ മാതാവ് നിര്യാതയായി
Saturday, June 25, 2016 8:20 PM IST
വേള്‍ഡ് മലയാളി കൌണ്‍സില്‍ അമേരിക്ക റീജിയണല്‍ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ജോണ്‍സണ്‍ തലച്ചെല്ലൂരിന്റെ മാതാവ് സിസിലി ചാക്കോ (79) ഡാളസില്‍ നിര്യാതയായി. കൈനകരി മണ്ണമ്പള്ളി കുടുംബാംഗമായ പരേത കുട്ടനാട് ചേന്നങ്കരി തലച്ചെല്ലൂര്‍ ടി.ജെ.ചാക്കോയുടെ ഭാര്യയാണ്.

എല്‍സി കുട്ടംപേരൂര്‍, ജാന്‍സി കുന്നപ്പള്ളി, പ്രിന്‍സി തലച്ചെല്ലൂര്‍ എന്നിവര്‍ മക്കളും ആന്‍സി തലച്ചെല്ലൂര്‍ ഏക മരുമകളുമാണ്. 1984ല്‍ യുഎസില്‍ ജീവിതം തുടങ്ങിയ പരേത നാട്ടിലും ഡാളസിലുമായി വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.

പൊതുദര്‍ശനം ഞായറാഴ്ച (ജൂണ്‍ 26) വൈകുന്നേരം ആറുമുതല്‍ ഒന്‍പതു വരെ കോപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോമലബാര്‍ കാത്തലിക് ദേവാലയത്തില്‍. (200 വലമൃ്വ ൃറ, രീുുലഹഹ, ഃ75019) .

സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് കരോള്‍ട്ടണ്‍ സെന്റ് കാതറിന്‍-സിയന്ന കാത്തലിക് (1705 ല ുലലൃേ രീഹ്യീി ൃറ രമൃൃീഹഹീി, ഃ 75007) ദേവാലയത്തിലെ ശുശ്രൂഷകള്‍ക്കു ശേഷം കൊപ്പേല്‍ റോളിംഗ് ഓക്സ് ഫ്യൂണറല്‍ ഹോം (400 ളൃലലുീൃ ുസ്യം,രീുുലഹഹ, ഃ 75019) സെമിത്തേരിയില്‍.



റിപ്പോര്‍ട്ട്: ഷാജി രാമപുരം