ടെക്സ ഇഫ്താര്‍ സംഗമം നടത്തി
Saturday, June 25, 2016 8:54 AM IST
റിയാദ്: റിയാദിലെ തിരുവനന്തപുരം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ ടെക്സ റിയാദ് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് നൌഷാദ് കിളിമാനൂരിന്റെ അധ്യക്ഷതയില്‍ അല്‍ മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ ക്ളിനിക്കല്‍ സൈക്കോളജിസ്റായ ഡോ. ജയചന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു.

റംസാന്‍ മാസത്തിലെ പവിത്രത നാം കാത്തുസൂക്ഷിക്കുന്നതോടൊപ്പം സാഹോദര്യ സ്നേഹം ഊട്ടി ഉറപ്പിക്കാനും ഇത്തരം ഇഫ്ത്താര്‍ സംഗമങ്ങള്‍ കാരണമായി തീരുന്നുവെന്ന് മുഖ്യ പ്രഭാഷണത്തില്‍ ഡോ. ജയചന്ദ്രന്‍ പറഞ്ഞു. 

ടെക്സ മീഡിയ കണ്‍വീനര്‍ സലാഹുദ്ദീന്‍ മരുതിക്കുന്ന് റംസാന്‍ സന്ദേശം നല്‍കി. റംസാനിലെ വ്രതാനുഷ്ഠാനം ആത്മശുദ്ധീകരണത്തിന് ഉതകുകയും ശാരീരികവും മാനസികവുമായ ഉണര്‍വു നല്‍കുകയും ചെയ്യുന്നുവെന്നു സന്ദേശത്തില്‍ സലാഹുദ്ദീന്‍ മരുതിക്കുന്നു പറഞ്ഞു. 

ജരീര്‍ മെഡിക്കല്‍ സെന്ററിലെ ഇന്റേര്‍ണല്‍ മെഡിസിന്‍ സ്പെഷലിസ്റ് ഡോ. ജെറി 'വ്രതവും പ്രവാസികളും' എന്ന വിഷയത്തില്‍ ക്ളാസെടുത്തു. നാസര്‍ അബൂബക്കര്‍ (സിഇഒ, അല്‍ മദീന ഹൈപ്പര്‍ മാര്‍ക്കറ്റ്), ഷാജഹാജ് കല്ലമ്പലം (എംഡി, താജ് കോള്‍ഡ് സ്റോര്‍), ഷാജി ആലപ്പുഴ, നിസാര്‍ കല്ലറ, ശ്യാം രാജ് എന്നിവര്‍ പ്രസംഗിച്ചു. സജീവ് നാവായിക്കുളം, സുരേഷ് പാലോട്, ജോയ് നടേശന്‍, നാഫി നാസറുദ്ദീന്‍, അനില്‍ കല്ലറ, മുഹമ്മദ് ഇല്യാസ്, പ്രകാശ് വാമനപുരം, സുനില്‍ കുമാര്‍, ജാബിര്‍, പ്രശാന്ത്, അബ്ദുല്‍ അഹദ്, പ്രശോഭ്, അനില്‍ കാരേറ്റ് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍