ഒട്ടാവയില്‍ സീറോ മലബാര്‍ സഭക്ക് പുതിയ ഇടവക
Saturday, June 25, 2016 8:54 AM IST
ഒട്ടാവ: ടൊറേന്റോയിലെ മിസിസൌഗ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സീറോ മലബാര്‍ അപ്പസ്തോലിക് എക്സാര്‍ക്കേറ്റിന്റെ കീഴില്‍ കാനഡയുടെ തലസ്ഥാനമായ ഒട്ടാവയില്‍ പുതിയ ഇടവക പ്രവര്‍ത്തനം ആരംഭിച്ചു. വാഴ്ത്തപ്പെട്ട മദര്‍ തെരേസയുടെ നാമധേയത്തിലാണ് ഈ ഇടവക അറിയപ്പെടുന്നത്. ഇടവകയുടെ ആദ്യ വികാരിയായി ഫാ. ജോര്‍ജ് ധനവേലിലിനെ എക്സാര്‍ക് മാര്‍ ജോസ് കല്ലുവേലില്‍ നിയമിച്ചു.

നിലവില്‍ സെന്റ് ജോണ്‍ അപ്പസ്തോലന്റെ ദേവാലയത്തില്‍ എല്ലാ ഞായറാഴ്ചയും വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും.

ഒട്ടാവ സീറോ മലബാര്‍ വിശ്വാസികളുടെ കഴിഞ്ഞ നാല്പതു വര്‍ഷമായുള്ള പ്രാര്‍ഥനയുടെ ഫലമാണ് ഇതോടെ പൂര്‍ത്തിയാകുന്നത്.