ഡോ. മാത്യു വര്‍ഗീസ് ഫൊക്കാന അസോ. സെക്രട്ടറി സ്ഥാനാര്‍ഥി
Saturday, June 25, 2016 8:53 AM IST
ന്യൂയോര്‍ക്ക്: സാമൂഹിക, സാംസ്കാരിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഡോ. മാത്യു വര്‍ഗീസ് ഫൊക്കാന അസോ.സെക്രട്ടറി സ്ഥാനത്തേക്ക് മല്‍സരിക്കുന്നു.

ഡിട്രോയിറ്റ് കേരള ക്ളബ്ബ് മുന്‍ പ്രസിഡന്റ്, ട്രസ്റി ബോര്‍ഡ് സെക്രട്ടറി, ഡിട്രോയിറ്റ് എക്യുമെനിക്കല്‍ കൌണ്‍സില്‍ സെക്രട്ടറി എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ള ഡോ. മാത്യു വര്‍ഗീസിന്റെ സ്ഥാനാര്‍ഥിത്വം ഫൊക്കാന ഡെലിഗേറ്റ്സ് ഇരു കൈയും നീട്ടി സ്വീകരിക്കുമെന്നു കേരള ക്ളബ്ബ് പ്രസിഡന്റ് സുഭാഷ് രാമചന്ദ്രന്‍, ബോര്‍ഡ് ഓഫ് ട്രസ്റി ചെയര്‍മാന്‍ മുരളി നായര്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.

മിഷിഗനില്‍ വെറ്റിനറി ക്ളിനിക് നടത്തുന്ന ഡോ. മാത്യു വര്‍ഗീസ്, ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുന്ന മാധവന്‍ ബി നായര്‍ ടീമിനു ശക്തിപകരും.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍