കൈരളി ഫുജൈറ ഇഫ്താര്‍ സംഗമം
Saturday, June 25, 2016 8:48 AM IST
ഫുജൈറ: കൈരളി കള്‍ചറല്‍ അസോസിയേഷന്‍ ഫുജൈറയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ളബ്ബ് ഫുജൈറയില്‍ ജൂണ്‍ 24നു ഇഫ്താര്‍ സംഗമം നടത്തി.

സമൂഹത്തിന്റെ വിവിധ തുറകളില്‍ പെട്ട മുന്നൂറിലധികം ആളുകള്‍ സമൂഹ നോമ്പുതുറയില്‍ പങ്കെടുത്തു. രാഷ്ട്രീയ മത ജാതി വ്യത്യാസമില്ലാതെ മനുഷ്യസ്നേഹത്തിന്റെ ഒത്തുചേരലായിരുന്നു കൈരളി ഇഫ്താര്‍ സംഗമം. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ റസാഖ്, സിസി ട്രഷറര്‍ എം.എം.എ. റഷീദ്, വൈസ് പ്രസിഡന്റ് സൈമണ്‍ സാമുവല്‍, പി.വി. സുജിത്, യൂണിറ്റ്

സെക്രട്ടറി അനീഷ് ആയാടത്തില്‍, അശോകന്‍, വി.എസ്. സുഭാഷ്, വേണുക്കുട്ടന്‍ നായര്‍, ലെനിന്‍, മനോജ്, സതീശന്‍, ഗിരീഷ്, സുരേന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഫുജൈറയിലെ പ്രധാന സംഘടനകളുടെ പ്രതിനിധികളൂം ചടങ്ങില്‍ സംബന്ധിച്ചു.