ഇന്ത്യന്‍ മീഡിയ അബുദാബി ഉദ്ഘാടനം ജൂണ്‍ 25ന്
Saturday, June 25, 2016 8:47 AM IST
അബുദാബി: ഇന്ത്യന്‍ മീഡിയ അബുദാബിയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും ഇഫ്താര്‍ സംഗമവും ജൂണ്‍ 25നു (ശനി) 6.30നു മുഷ്രിഫ് മാളിലെ ഇന്ത്യാ പാലസ് റസ്ററന്റില്‍ നടക്കും.

പ്രസിഡന്റ് അനില്‍ സി. ഇടിക്കുള അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ സ്ഥാനപതി ടി.പി.സീതാറാം മുഖ്യാതിഥിയായി പങ്കെടുക്കും.

വിവരങ്ങള്‍ക്ക്: 0552645000

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള