ദുബായി സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ പെരുന്നാളിനു കൊടിയേറി
Saturday, June 25, 2016 8:46 AM IST
ദുബായി: സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ ഇടവക പെരുന്നാളിനു കൊടിയേറി. ശുശ്രൂഷകള്‍ക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ, ബാംഗ്ളൂര്‍ ഭദ്രാസനാധിപന്‍ ഡോ. ഏബ്രഹാം മാര്‍ സെറാഫിം എന്നിവര്‍ കാര്‍മികത്വം വഹിക്കും.

ജൂണ്‍ 28നു (ചൊവ്വ) വൈകുന്നേരം 6:30ന് സന്ധ്യാ നമസ്കാരം തുടര്‍ന്നു മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന.

30നു (വ്യാഴം) വൈകുന്നേരം ഏഴിന് സന്ധ്യാ നമസ്കാരം. തുടര്‍ന്നു നടക്കുന്ന വചന ശുശ്രൂഷക്കു ബാംഗ്ളൂര്‍ ഭദ്രാസനാധിപന്‍ ഡോ. ഏബ്രഹാം മാര്‍ സെറാഫിം നേതൃത്വം നല്‍കും.

ജൂലൈ ഒന്നിനു (വെള്ളി) രാവിലെ 7.15ന് പ്രഭാത നമസ്കാരം, തുടര്‍ന്നു ഡോ. ഏബ്രഹാം മാര്‍ സെറാഫിം മുഖ്യ കാര്‍മികത്വം വഹിക്കുന്ന വിശുദ്ധ കുര്‍ബാന.

രണ്ടിനു (ശനി) വൈകുന്നേരം 6.30നു സന്ധ്യാ നമസ്കാരം, തുടര്‍ന്നു വചന ശുശ്രൂഷ, ധൂപ പ്രാര്‍ഥന, പ്രദക്ഷിണം, പെരുന്നാള്‍ വാഴ്വ്, സ്നേഹ വിരുന്ന് എന്നിവ നടക്കും.

മൂന്നിനു (ഞായര്‍) വൈകുന്നേരം 6.30നു സന്ധ്യാ നമസ്കാരം, തുടര്‍ന്നു ഡോ. ഏബ്രഹാം മാര്‍ സെറാഫിം മുഖ്യ കാര്‍മികത്വം വഹിക്കുന്ന വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാന, പെരുന്നാള്‍ വാഴ്വ്, നേര്‍ച്ച വിതരണം എന്നിവയോടുകൂടി പെരുന്നാള്‍ സമാപിക്കും.

പെരുന്നാളിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വികാരി ഫാ.ഷാജി മാത്യൂസ്, സഹ വികാരി ഫാ. ലെനി ചാക്കോ ഇടവക ട്രസ്റി ഡി.വൈ. ജോണ്‍സണ്‍, സെക്രട്ടറി ബാബുജി ജോര്‍ജ് എന്നിവര്‍ അറിയിച്ചു,

വിവരങ്ങള്‍ക്ക്: 04 337 11 22.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള