കോര്‍ക്ക് പള്ളിയില്‍ പരിശുദ്ധ പത്രോസ് പൌലോസ് ശ്ളീഹന്‍മാരുടെ ഓര്‍മപ്പെരുന്നാള്‍
Saturday, June 25, 2016 8:45 AM IST
കോര്‍ക്ക്(അയര്‍ലന്‍ഡ്): സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ പത്രോസ് പൌലോസ് ശ്ളീഹന്‍മാരുടെ ഓര്‍മപ്പെരുന്നാള്‍ ജൂണ്‍ 25, 26 (ശനി, ഞായര്‍) തീയതികളില്‍ ആഘോഷിക്കുന്നു.

ഡോ. മാത്യൂസ് മോര്‍ അന്തിമോസിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ജൂലൈ 25നു (ശനി) വൈകുന്നേരം ആറിന് സന്ധ്യാ പ്രാര്‍ഥനയും 26നു (ഞായര്‍) 12നു നമസ്കാരത്തോടെ പെരുന്നാള്‍ ശുശ്രൂഷകളും ആരംഭിക്കും.

എല്ലാ വിശ്വാസികളെയും പെരുന്നാളില്‍ വന്ന് സബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ കര്‍തൃനാമത്തില്‍ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ഇവൌൃരവ അററൃല. ട ഢശിരലി ഇവൌൃരവ, ടൌിറമ്യ ംലഹഹ ൃീമറ, ഇീൃസ.

റിപ്പോര്‍ട്ട്: പോള്‍ പീറ്റര്‍