ഫാ. ജോര്‍ജ് മണിമലക്ക് യാത്രയയപ്പു നല്‍കുന്നു
Saturday, June 25, 2016 8:44 AM IST
ന്യൂഡല്‍ഹി: ആര്‍കെപുരം സെന്റ് തോമസ് ഇടവക വികാരി ഫാ. ജോര്‍ജ് മണിമലക്ക് ആര്‍കെപുരം സെന്റ് പീറ്റേഴ്സ് ഇടവകയുടെ നേതൃത്വത്തില്‍ യാത്രയയപ്പു നല്‍കുന്നു.

ജൂണ്‍ 26നു (ഞായര്‍) രാവിലെ 10ന് വിശുദ്ധ കുര്‍ബാനക്കുശേഷമാണ് ചടങ്ങുകള്‍.

കഴിഞ്ഞ ഏഴു വര്‍ഷമായി ആര്‍കെപുരം പള്ളി വികാരി ആയി സേവനം ചെയ്തുവരികയായിരുന്നു ഫാ. ജോര്‍ജ് മണിമല. മാസിദ്രാ ഒക്ലേയിലെ ഷെറിന്‍ ഓഫ് ഔവര്‍ ലേഡി ഓഫ് ഹീത്ത് പള്ളിയിലേക്കാണ് ഫാ. ജോര്‍ജ് മണിമല യാത്രയാകുന്നത്.

അസി. വികാരിമാരായ ഫാ. യേശുരാജ്, ഫാ. സുമന്‍ സുരിന്‍ എന്നിവര്‍ക്കും ചടങ്ങില്‍ യാത്രയയപ്പു നല്‍കും. സെന്റ് പീറ്റേഴ്സ് ഇടവക വികാരി ഫാ. പയസ് മലേക്കണ്ടത്തില്‍, കൈക്കാരന്മാരായ റെജി മാത്യൂസ്, സിറിയക് ജോണ്‍ എന്നിവര്‍ ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കും.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്