വെസ്റ് മിന്‍സ്റര്‍ അതിരൂപതയുടെ നേതൃത്വത്തില്‍ ദുക്റാന തിരുനാള്‍ ആഘോഷം ജൂലൈ മൂന്നിന്
Saturday, June 25, 2016 8:44 AM IST
വെസ്റ് മിന്‍സ്റര്‍: ഇംഗ്ളണ്ട് ആന്‍ഡ് വെയില്‍സ് റോമന്‍ കത്തോലിക്കാ സഭാ ആസ്ഥാനമായ ലണ്ടന്‍ വെസ്റ് മിന്‍സ്റര്‍ അതിരൂപതയുടെ കീഴിലുള്ള സീറോ മലബാര്‍ കുര്‍ബാന കേന്ദ്രങ്ങളുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഹൌണ്‍ സ്ളോയില്‍ ദുക്റാന തിരുനാള്‍ ജൂലൈ മൂന്നിന് (ഞായര്‍) ആഘോഷിക്കുന്നു.

ഭാരത അപ്പസ്തോലന്‍ മാര്‍ തോമാശ്ളീഹായുടെ ഓര്‍മ തിരുനാളിനോടനുബന്ധിച്ച് ഹൌണ്‍സ്ളോയിലെ സെന്റ് മൈക്കിള്‍ ആന്‍ഡ് സെന്റ് മാര്‍ട്ടിന്‍ കത്തോലിക്കാ ദേവാലയത്തിലാണ് ദുക്റാന തിരുനാള്‍ ആഘോഷിക്കുക.

ഉച്ചകഴിഞ്ഞു 3.30നു ആഘോഷമായ വിശുദ്ധ കുര്‍ബാനയോടെ തിരുനാള്‍ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. അനുസ്മരണ പ്രഭാഷണവും ലദീഞ്ഞും തിരുനാള്‍ അനുബന്ധ ശുശ്രൂഷകളും നേര്‍ച്ച വിതരണവും നടക്കും. തുടര്‍ന്നു ഹൌണ്‍സ്ളോ പാരീഷ് കുടുംബാംഗങ്ങള്‍ ഒരുക്കുന്ന സ്നേഹ വിരുന്നും നടക്കും. തിരുക്കര്‍മങ്ങള്‍ക്ക് വെസ്റ്മിന്‍സ്റര്‍ അതിരൂപത സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. സെബാസ്റ്യന്‍ ചാമക്കാല നേതൃത്വം നല്‍കും.

ദേവാലയത്തിനടുത്തായി തന്നെ സൌജന്യ പാര്‍ക്കിംഗ് സൌകര്യം ഒരുക്കിയിട്ടുണ്ട്.

തിരുനാളില്‍ പങ്കെടുത്ത് മാര്‍ത്തോമാശ്ളീഹായുടെ മാധ്യസ്ഥം വഴി അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ചാപ്ളെയിന്‍ ഫാ. സെബാസ്റ്യന്‍ ചാമക്കാല ഏവരേയും സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: ഫാ.സെബാസ്റ്യന്‍ 07429307307, ടിജോ മാത്യു 07865639671.

പള്ളിയുടെ വിലാസം: സെന്റ് മൈക്കിള്‍ ആന്‍ഡ് സെന്റ് മാര്‍ട്ടിന്‍ ചര്‍ച്ച്, 94 ബാത്ത് റോഡ്, ടിഡബ്ള്യു 3 3 ഇ.എച്ച്,ഹൌണ്‍സ്ളോ.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ