കുവൈത്തിലെ ഇന്ത്യന്‍ എംബസി അന്തര്‍ദേശീയ യോഗാദിനം ആചരിച്ചു
Saturday, June 25, 2016 3:01 AM IST
കുവൈത്ത് സിറ്റി : അന്തര്‍ദേശീയ യോഗദിനത്തിന്റെ ഭാഗമായി കുവൈത്തില്‍ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ യോഗാദിനം ആചരിച്ചു. ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജെയിന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച പരിപാടിയില്‍ കുവൈത്തിപൌരന്മാരായ നെഹാദ് മൊഹമ്മദ് അല്‍ ഹജ്, ഡോ.മിനാഇബ്രാഹിം, മിസ് ബില്‍കിഷ് (കെ.റ്റി.വി), ഷിബു മുഹമ്മദ് (അല്‍ സായര്‍) എന്നിവരും പങ്കെടുത്തു. ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തില്‍ രാവിലെ ആറിനു ആരംഭിച്ച ചടങ്ങില്‍ കുവൈത്തിലെ സംഘടനകളായ സേവാദര്‍ശന്‍ കുവൈത്ത്, അമ്മ കുവൈത്ത്, ആര്‍ട്ട് ഓഫ് ലിവിംഗ് ആര്‍ട്ടിസ്റിക് യോഗ, ഹാര്‍മണി ഹൌസ്, ഹാര്‍ട്ട്ഫുള്‍നസ് എന്നിവരുടെ പ്രതിനിധികളും യോഗപ്രദര്‍ശനം നടത്തി.

ഇന്ത്യാ ഗവണ്‍മെന്റിന്റെ ഔപചാരിക യോഗപ്രദര്‍ശനത്തിന്റെ ആവിഷ്ക്കാരത്തോടെ തുടങ്ങിയ യോഗപ്രദര്‍ശനത്തില്‍ അറുനൂറോളം യോഗ പ്രവര്‍ത്തകര്‍ പങ്കെടുത്തു. സേവാദര്‍ശന്‍ കുവൈത്തിന്റെ ബാലവിഭാഗമായ ബാലദര്‍ശനിലെ ഇരുപത്തഞ്ചോളം വരുന്ന കുട്ടികളുടെ സൂര്യനമസ്ക്കാരം സദസിന്റെ പ്രശംസ പിടിച്ചുപറ്റി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍