ഷിക്കാഗോ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ്് പള്ളി പെരുന്നാള്‍
Saturday, June 25, 2016 3:00 AM IST
ഷിക്കാഗോ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ഇടവകയുടെ (150 ഋമ ആലഹഹല ഉൃ, ചീൃവേഹമസല , കഘ60164) കാവല്‍പിതാവും ശ്ശീഹന്മാരുടെ തലവനുമായ പരിശുദ്ധ പത്രോസ് ശ്ശീഹായുടെ ഓര്‍മ്മപ്പെരുന്നാളും ഇടവക സ്ഥാപനത്തിന്റെ 38-ാമതു വാര്‍ഷികവും 2016 ജൂലൈ 2,3 (ശനി, ഞായര്‍) തീയതികളില്‍ അമേരിക്കന്‍ അതിഭദ്രാസന ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ്് തിരുമേനിയുടെ പ്രധാന കാര്‍മ്മികത്വത്തിലും സഹോദര ഇടവകകളിലെ വൈദീകരുടേയും ഇടവകാംഗങ്ങളുടേയും സാന്നിധ്യത്തിലും ഭംഗിയായി നടത്തുവാന്‍ കര്‍ത്താവില്‍ പ്രത്യാശിക്കുന്നു

ജൂലൈ രണ്ടിനു ശനിയാഴ്ച വൈകിട്ട് ഏഴിനു പെരുന്നാള്‍ കൊടിയേറ്റവും തുടര്‍ന്നു 7.30 -നു സന്ധ്യാപ്രാര്‍ത്ഥനയും , വചനസന്ദേശവും ഉണ്ടായിരിക്കും. ജൂലൈ മൂന്നിനു ഞായറാഴ്ച രാവിലെ ഒമ്പതിനു പ്രഭാത നമസ്കാരവും പത്തിനു തിരുമേനിയുടെ പ്രധാന കാര്‍മ്മിജത്വത്തില്‍ വി: മൂന്നിന്മേല്‍ കുര്‍ബ്ബാനയും, പ്രസംഗവും, 12-നു പ്രദക്ഷിണവും, ആശിര്‍വാദവും ഒന്നിനു പാച്ചോര്‍ നേര്‍ച്ചയും, തുടര്‍ന്ന് നേര്‍ച്ച സദ്യയും നടക്കും . ഉച്ചകഴിഞ്ഞ് രണ്ടിനു കൊടിയിറക്കുന്നതോടെ ഇവര്‍ഷത്തെ പെരുന്നാള്‍ സമാപിക്കും.

പരിശുദ്ധന്റെ പെരുന്നാളില്‍ വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്നു കര്‍ത്യനാമത്തില്‍ വികാരി വന്ദ്യ:സക്കറിയ കോറെപ്പിസ്കോപ്പ തേലപ്പിള്ളില്‍ അഭ്യര്‍ത്ഥിക്കുന്നു. ഏലിയാസ് പുത്തൂക്കാട്ടില്‍ അറിയിച്ചതാണിത്. സക്കറിയ കോറെപ്പിസ്കോപ്പ തേലപ്പിള്ളില്‍ (847 299 3704).

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജീവന്‍ തോമസ് (വൈസ് പ്രസിഡന്റ്) 847 209 8965, ജോജി കുര്യാക്കോസ് (847 548 6068), ഷിബു കുന്നേത്ത് (ട്രഷറര്‍) 630 631 7080.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം