പത്തനംതിട്ട ഡിസ്ട്രിക്ട് അസോസിയഷനു നവനേതൃത്വം
Saturday, June 25, 2016 2:59 AM IST
ഫിലാഡല്‍ഫിയ, ഫിലാഡല്‍ഫിയയിലെ പ്രമുഖ സംഘടനയായ പത്തനംതിട്ട ഡിസ്ട്രിക്ട് അസോസിയഷന്റെ പുതിയ പ്രസിഡന്റായി ഐപ്പ് ഉമ്മന്‍ മാരേട്ട്, സെക്രട്ടറിയായി രാജു ഗീവര്‍ഗീസ്, ട്രഷറാര്‍ സാലു യോഹന്നാന്‍ എന്നിവരുടെ നേതൃത്വത്തില്‍ പുതിയ ഭരണസമിതി നിലവില്‍ വന്നു. ഹണ്ടിംങ്ടണ്‍ വാലി 12 ഡഗ്ളസ് ഡ്രൈവിലുള്ള യോഹന്നാന്‍ ശങ്കരത്തിലിന്റെ വസതിയില്‍ കൂടിയ യോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.

സംഘടനയുടെ വൈസ് പ്രസിഡന്റായി ഡാനിയേല്‍ പി തോമസ്, ജോയിന്റ് സെക്രട്ടറിയായി സൂസമ്മ വര്‍ഗീസ്, ജോയിന്റ് ട്രഷറാറായി ജോസ് വര്‍ഗീസ് എന്നിവരെയും തിരഞ്ഞെടുത്തു. സംഘടനയുടെ മറ്റു ഭാരവാഹികളായി യോഹന്നാന്‍ ശങ്കരത്തില്‍ (ചാരിറ്റി & ഫണ്ട് റേസിംഗ് ), ചെറിയാന്‍ കോശി (പിക്നിക്ക് കോര്‍ഡിനേറ്റര്‍) ജോണ്‍ കാപ്പില്‍ (വെബ്സൈറ്റ് & എഡ്യൂക്കേഷന്‍), തോമസ് എം ജോര്‍ജ് (ആര്‍ട്ട്സ് ചെയര്‍മാന്‍), ഈശോ തോമസ് (മെമ്പര്‍ഷിപ്പ്), രാജു ശങ്കരത്തില്‍ (പബ്ളിക് റിലേഷന്‍), ആലീസ് രാജു (ഓഡിറ്റര്‍), രാജു വര്‍ഗീസ് (അഡ്വൈസറി ബോര്‍ഡ് ചെയര്‍ പേഴ്സണ്‍) എന്നിവരോടൊപ്പം, ബാബു വര്‍ഗീസ് വട്ടക്കാട്ട്, ഡാനിയേല്‍ പീറ്റര്‍, രാജന്‍ തോമസ്, തോമസ് ജോര്‍ജ്, തോമസ് മത്തായി എന്നിവരെ അഡ്വൈസറി ബോര്‍ഡ് മെമ്പേഴ്സായും, ജെസി ഐപ്പിനെ ലേഡീസ് വിംഗ് കോര്‍ഡിനേറ്ററായും, മോന്‍സി തോമസ്, സിബി ചെറിയാന്‍, സൂസന്‍ തോമസ് , ദയാ കാപ്പില്‍ എന്നിവരെ ലേഡീസ് വിംഗ് മെമ്പേഴ്സായും തെരഞ്ഞെടുത്തു. ക്രിസ്റഫര്‍ യോഹന്നാനാണ് യൂത്ത് വിംഗ് കോര്‍ഡിനേറ്റര്‍. കമ്മറ്റി മെമ്പേഴ്സായി ജോണ്‍ പാറയ്ക്കല്‍, വി.എസ്. മാത്യു, ബാബു തോമസ്, ഗീവര്‍ഗീസ് മത്തായി എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

അസോസിയേഷന്റെ വകയായി 'ലാന്‍കാസ്റര്‍ ഷോ', ആമിഷ് ടൌണ്‍ എന്നിവ കാണുവാനായി സെപ്റ്റംബര്‍ 24-നു പോകുവാന്‍ യോഗം തീരുമാനിച്ചു. ആയതിന്റെ നടത്തിപ്പിലേക്ക് ഡാനിയേല്‍ പി തോമസിനെയും, ചെറിയാന്‍ കോശിയെയും കോര്‍ഡിനേറ്റര്‍മാരായി യോഗം ചുമതലപ്പെടുത്തി.
പിഡിഎ പബ്ളിക് റിലേഷന്‍ ഓഫീസര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം