നോര്‍വേയും പാരീസ് ഉടമ്പടി അംഗീകരിച്ചു
Friday, June 24, 2016 8:12 AM IST
ഓസ്ളോ: കഴിഞ്ഞ ഡിസംബറില്‍ ഒപ്പുവച്ച പാരീസ് ഉടമ്പടിക്ക് അംഗീകാരം നല്‍കുന്ന പതിനെട്ടാമത്തെ രാജ്യമായി നോര്‍വേ മാറി. വ്യാവസായിക രാജ്യങ്ങളില്‍നിന്ന് ആദ്യമായി ഇത് അംഗീകരിക്കുന്ന ആദ്യ രാജ്യവും നോര്‍വേ തന്നെ. ആകെ 177 രാജ്യങ്ങളാണ് ഇതില്‍ ഒപ്പുവച്ചിട്ടുള്ളത്.

2030 ആകുന്നതോടെ രാജ്യത്തെ കാര്‍ബണ്‍ മുക്തമാക്കുക എന്ന ലക്ഷ്യം മുന്നോട്ടു വച്ചാണ് നോര്‍വീജിയന്‍ പാര്‍ലമെന്റ് ഉടമ്പടിക്ക് അംഗീകാരം നല്‍കിയത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍