സ്വിറ്റ്സര്‍ലന്‍ഡില്‍ ഡ്രൈവറില്ലാ ഷട്ടിലുകള്‍ സര്‍വീസിന്
Friday, June 24, 2016 8:10 AM IST
സയണ്‍: സ്വിറ്റ്സര്‍ലന്‍ഡിലെ സയണില്‍ ഡ്രൈവറില്ലാത്ത പോസ്റ് ബസുകള്‍ പരീക്ഷണത്തിനു തയാറെടുക്കുന്നു. പൂര്‍ണമായി വൈദ്യുതിയിലാണ് പ്രവര്‍ത്തനം. 11 സീറ്റാണുള്ളത്. പരമാവധി വേഗം മണിക്കൂറില്‍ ഇരുപതു കിലോമീറ്റര്‍ മാത്രം.

ചൊവ്വ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ ഉച്ചയ്ക്കു ശേഷമാണ് സര്‍വീസ്. തത്കാലം ഇതിലെ യാത്ര സൌജന്യമായിരിക്കും.

ഏതാനും മാസമായി ഇത് യാത്രക്കാരെ കയറ്റാതെ പരീക്ഷണം നടത്തിവരുകയായിരുന്നു. ഇതു വിജയിച്ച സാഹചര്യത്തിലാണ് യാത്രക്കാരെ കയറ്റാനുള്ള തീരുമാനം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍