മാര്‍ ജോസഫ് പണ്ടാരശേരിക്ക് ഉജ്വല സ്വീകരണം
Friday, June 24, 2016 6:32 AM IST
മാഞ്ചസ്റര്‍: യുകെകെസിഎ ക്രിസ്റല്‍ ജൂബിലി കണ്‍വന്‍ഷനില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയ കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരിക്ക് ഉജ്വല സ്വീകരണം നല്‍കി.

മാഞ്ചസ്റര്‍ വിമാനത്താവളത്തിലെത്തിയ മാര്‍ പണ്ടാരശേരിയെ ക്നാനായ ചാപ്ളെയിന്‍സി വികാരി ഫാ. സജി മലയില്‍പുത്തന്‍പുര, യുകെകെസിഎ പ്രസിഡന്റ് ബിജു മടക്കക്കുഴി, സെക്രട്ടറി ജോബി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കളം, യുകെകെസിഎ പ്രഥമ പ്രസിഡന്റ് റെജി മഠത്തിലേട്, മാഞ്ചസ്റര്‍ യൂണിറ്റ് പ്രസിഡന്റ് സാജന്‍ ചാക്കോ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.

തുടര്‍ന്നു പിറന്നാള്‍ ആഘോഷിക്കുന്ന ഫാ. സജി മലയില്‍പുത്തന്‍പുരക്ക് യുകെകെസിഎ സെക്രട്ടറി ജോബി നെടുംതുരുത്തി പുത്തന്‍പുര പൂച്ചെണ്ടു നല്‍കി അനുമോദിക്കുകയും ഫാ. സജി മലയില്‍ കേക്കുമുറിച്ച് ജന്മദിനം ആഘോഷിക്കുകയും ചെയ്തു.