കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ലോജിസ്റിക് കമ്പനിയായ ഫ്രണ്ട് ലൈന്‍ ലോജിസ്റിക് ഗ്രൂപ്പ് ഇഫ്താര്‍ സംഗമം നടത്തി.
ഫര്‍വാനിയ അല്‍ഹൈത്തം റോയല്‍ റസ്ററന്റില്‍ നടന്ന പരിപാടിയില്‍ ഫ്രന്റ് ലൈന്‍ ലോജിസ്റിക്കിന്റെ ബാനറില്‍ കേഫാക് അന്തര്‍ ജില്ലാ ഫുട്ബോള്‍ ലീഗില്‍ ചാമ്പ്യന്മാരായ എംഫാക് മലപ്പുറം ജില്ലാ ടീമിനെ അനുമോദിദിച്ചു. മലപ്പുറം ജില്ലാ ടീം അംഗങ്ങള്‍ക്കുള്ള ഉപഹാരങ്ങള്‍ ഫ്രന്റ് ലൈന്‍ ലോജിസ്റിക് ഗ്രൂപ്പ് റീജണല്‍ ഡയറക്ടര്‍ ബി.പി. നാസര്‍, മുസ്തഫ കാരി (ഡയറക്ടര്‍), അഫ്സല് (ഖത്തര്‍ കണ്ട്രി ഡയറക്ടര്‍), ബാബുജി ബത്തേരി, ചന്ദ്ര മൌലി, ഗുരു മൂര്‍ത്തി, സാവിയോ, രാജേഷ്, സലിത്ത്, തോമസ് എന്നിവര്‍ സമ്മാനിച്ചു.
പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ മുഹമ്മദ് അരിപ്ര പരിപാടിയില്‍ റംസാന് സന്ദേശം നല്കി. സാം പൈനുംമൂട്, ബാബുജി ബത്തേരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. യൂസുഫ് ഖിറാഅത്ത് നടത്തി.
എംഫാക് പ്രസിഡന്റ് ഷബീര്‍ കളത്തിങ്ങല്‍, ജനറല്‍ സെക്രട്ടറി മന്‍സൂര്‍ കുന്നത്തേരി, ട്രഷറര്‍ നൌഷാദ് എന്നിവരും സഗീര്‍ തൃക്കരിപ്പൂര്‍, ഹംസ പയ്യന്നൂര്‍, സാം പൈനുംമൂട്, സത്താര്‍ കുന്നില്‍, അസീസ് തിക്കോടി, റിയാസ് അയനം തുടങ്ങി കുവൈത്തിലെ സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിച്ചു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍