കേരള റൈറ്റേഴ്സ് ഫോറത്തില്‍ പ്രബന്ധങ്ങളും നര്‍മ ചിത്രീകരണവും കവിതകളും അവതരിപ്പിച്ചു
Friday, June 24, 2016 6:26 AM IST
ഹൂസ്റന്‍: ഹൂസ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എഴുത്തുകാരുടേയും വായന ക്കാരുടെയും നിരൂപകരുടെയും ആസ്വാദകരുടെയും സംയുക്ത സംഘടനയായ കേരള റൈറ്റേഴ്സ് ഫോറം ഹൂസ്റണിലെ പ്രമുഖ എഴുത്തു കാര്‍ രചിച്ച പ്രബന്ധങ്ങളും നര്‍മചിത്രീകരണങ്ങളും കവിതകളും അവതരിപ്പിച്ചു.

ജൂണ്‍ 19നു വൈകുന്നേരം ഹൂസ്റനിലെ സ്റാഫോര്‍ഡിലുള്ള ദേശി ഇന്ത്യന്‍ റസ്ററന്റ് ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി.

പ്രസിഡന്റ് മാത്യു നെല്ലിക്കുന്ന് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡോ. മാത്യു വൈരമണ്‍ മോഡറേറ്ററായിരുന്നു. മനുഷ്യനൊപ്പം യാത്ര ചെയ്യുന്ന ഭാഷ എന്ന ശീര്‍ഷകത്തില്‍ ജോണ്‍ മാത്യു എഴുതിയ പ്രബന്ധം അദ്ദേഹം

തന്നെ വായിച്ചു. സാങ്കേതിക രംഗത്തുണ്ടായ മാറ്റങ്ങളും വളര്‍ച്ചയും ഓരോ ഭാഷകളേയും പോലെ മലയാളത്തേയും സ്വാധീനിച്ചു. ഭാഷകള്‍ ലോകത്തെ മനുഷ്യ നൊപ്പം യാത്ര ചെയ്യുകയും സമ്മളിതമായി സമ്മേളിക്കുകയും പരസ്പരം കൊണ്ടും കൊടുത്തും വളര്‍ന്നു കൊണ്ടിരിക്കുകയാണെന്നു പ്രബന്ധാവതാര കന്‍ ചൂണ്ടിക്കാട്ടി.

ഫൊക്കാനയും ഫോമയും പിന്നെ ഞാനും എന്ന തലക്കെട്ടില്‍ എ.സി. ജോര്‍ജ് എഴുതിയ നര്‍മ ചിത്രീകരണം അദ്ദേഹം തന്നെ അവതരിപ്പിച്ചു. അമേരിക്കയിലെ രണ്ടു പ്രമുഖ മലയാളി ദേശീയ സംഘടനകളാണ് ഫൊക്കാനയും ഫോമയും. സംഘടിച്ച് സംഘടിച്ച് വളര്‍ന്നുകൊണ്ടിരിക്കുന്നതോ

തളര്‍ന്നു കൊണ്ടിരിക്കുന്നതോ ആയ ഇത്തരം സംഘടിത പ്രക്രിയകളെ പറ്റിയും കേരളാ മോഡലിലുള്ള ഇലക്ഷന്‍ പ്രചാരണ തന്ത്ര കുതന്ത്രങ്ങളെ പറ്റിയും വായനാ സാഹിത്യ പ്രസ്ഥാനങ്ങളെ പറ്റിയും ആനുകാലിക

അമേരിക്കന്‍ മലയാളി ജീവിത പശ്ചാത്തലത്തില്‍ ഓരോ വരികള്‍ക്കും നര്‍മത്തി ന്റേയും ആക്ഷേപ ഹാസ്യത്തിന്റേയും അനായാസമായ എന്നാല്‍ ഒട്ടും അശ്ളീല ചുവയില്ലാത്ത ഗന്ധവും തുടിപ്പും ജോര്‍ജിന്റെ രചനയില്‍ പ്രകടമായിരുന്നു.

തുടര്‍ന്നു ജോസഫ് പൊന്നോലി വായിച്ച പ്രവാസികളുടെ നാട്ടിലെ അന്യസംസ്ഥാന തൊഴിലാളികള്‍ എന്ന പ്രബന്ധം തൊഴിലും ജീവിത മാര്‍ഗവും തേടി ബിഹാറില്‍ നിന്നും ഒഡീഷയില്‍നിന്നും ബംഗാളില്‍ നിന്നും എത്തുന്ന അന്യസംസ്ഥാന തൊഴിലാളികളുടേയും അതുമൂലം കേരളത്തിനും കേരളീയര്‍ക്കും ഉണ്ടായിക്കൊണ്ടിരിക്കുന്ന നേട്ടങ്ങളേയും കോട്ടങ്ങളേയും ജീവല്‍ പ്രശ്നങ്ങളേയും പരാമര്‍ശിച്ചുകൊണ്ടുള്ളതായിരുന്നു.

തുടര്‍ന്നു 'മരണമെത്തുന്ന നേരം' എന്ന തന്റെ കവിത ദേവരാജ് കാരാവള്ളില്‍ കാവ്യാത്മകമായി പാടി അവതരിപ്പിച്ചു. മരണമെത്തുന്ന ഓരോ ജീവിതത്തിന്റേയും അന്ത്യ നാളുകളില്‍ തങ്ങള്‍ ഏറ്റവും സ്നേഹിക്കുന്ന ആരായാലും അരികത്തുണ്ടായിരുന്നെങ്കില്‍ എന്ന് കവി ഹൃദയ മുരുകി കാംക്ഷിക്കുകയും പ്രാര്‍ഥിക്കുകയുമാണ് ഈ കവിതയില്‍.

അവതരിപ്പിക്കപ്പെട്ട ഭാഷാ-സാഹിത്യ രചനകളെ ആധാരമാക്കിയുള്ള നിരൂപണങ്ങ ളിലും ചര്‍ച്ചകളിലും എഴുത്തുകാരും സാഹിത്യ രചയിതാക്കളും ചിന്തകരും ആസ്വാദകരുമായ മാത്യു നെല്ലിക്കുന്ന്, മാത്യു മത്തായി, ജോണ്‍ മാത്യു, എ.സി. ജോര്‍ജ്, ദേവരാജ് കാരാവള്ളില്‍, ബോബി മാത്യു, പീറ്റര്‍ പൌലോസ്, നയിനാന്‍ മാത്തുള്ള, ബാബു തെക്കേക്കര, റെജി മാണി, ജോസഫ് തച്ചാറ, ഡോ. മാത്യു വൈരമണ്‍, ജോസഫ് പൊന്നോലി, ഇന്ദ്രജിത് നായര്‍, മാത്യു വെള്ളാമറ്റം, വല്‍സന്‍ മഠത്തിപ്പറമ്പില്‍, ബാബു കുരവക്കല്‍, മേരി കുരവക്കല്‍, റവ. വര്‍ഗീസ് ജോസഫ്, മോട്ടി മാത്യു, ജേക്കബ് ഈശോ തുടങ്ങിയവര്‍ സജീവമായി പങ്കെടുത്ത് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: എ.സി. ജോര്‍ജ്