ജേക്കബ് ജോണിന്റെ സംസ്കാരം ജൂണ്‍ 25-ന്
Friday, June 24, 2016 4:55 AM IST
ഹൂസ്റണ്‍: ഹൂസ്റണില്‍ നിര്യാതനായ അയ്മനം വട്ടക്കാട്ടില്‍ ജേക്കബ് ജോണിന്റെ (സാബു -58) സംസ്കാരം ജൂണ്‍ 25-നു ശനിയാഴ്ച.

കോട്ടയം പുളിമൂട്ടില്‍ ശോഭ ജോണ്‍ ആണ് ഭാര്യ. മക്കള്‍: മറീന്‍, ഷൈനിക്ക. ഹൂസ്റണിലുള്ള വത്സമ്മ മാത്യു സഹോദരിയും, ഫിലാഡല്‍ഫിയയിലുള്ള അലക്സ് ജോണ്‍ സഹോദരനുമാണ്.

പൊതുദര്‍ശനം ജൂണ്‍ 24-നു വൈകുന്നേരം ആറു മുതല്‍ ഒമ്പതു വരെ 2411 ഫിഫ്ത് സ്ട്രീറ്റിലുള്ള സ്റാഫോര്‍ഡ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം