ജയിലിലായ ജര്‍മന്‍ നഴ്സിനെതിരേ കൂടുതല്‍ കൊലക്കുറ്റങ്ങള്‍
Thursday, June 23, 2016 8:18 AM IST
ബെര്‍ലിന്‍: രണ്ടു രോഗികളെ കൊന്ന കേസില്‍ തടവു ശിക്ഷ അനുഭവിച്ചു വരുന്ന ജര്‍മന്‍ നഴ്സിനെതിരേ കൂടുതല്‍ കൊലപാതക കേസുകള്‍ ഉയരുന്നു.

ഡസന്‍കണക്കിനു രോഗികളെ ഇയാള്‍ അമിതമായി മരുന്നു കുത്തിവച്ചു കൊന്നു എന്നാണ് സംശയിക്കുന്നത്. ഇയാളുടെ പരിചരണത്തിലായിരുന്ന 27 പേരുടെ മൃതദേഹങ്ങള്‍ പരിശോധിച്ചപ്പോള്‍ സംശയാസ്പദമായ മരുന്നിന്റെ അംശം കണ്ടെത്തി.

നീല്‍സ് എന്ന കുറ്റവാളിക്ക് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. മുപ്പതോളം പേരെ കൊല്ലാന്‍ മരുന്നു കുത്തിവച്ചതായി ഇയാള്‍ കോടതിയില്‍ സമ്മതിച്ചിരുന്നെങ്കിലും ഇവരെല്ലാവരും മരിച്ചതിനു കാരണം ഇതു തന്നെയാണോ എന്നു ഇതുവരെ സ്ഥിരീകരിച്ചിരുന്നില്ല.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍