മയാമി: ഫ്ളോറിഡയിലെ പ്രമുഖ മലയാളി സാംസ്കാരിക സംഘടനയായ നവകേരള ആര്‍ട്സ് ക്ളബ്ബ്, ജൂണ്‍ 19നു ഡേവി മാര്‍ത്തോമ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ഫാദേഴ്സ് ഡേ ആഘോഷിച്ചു.
പിതാക്കന്മാര്ചേര്ന്നു നിലവിളക്കു തെളിച്ചു ഉദ്ഘാടനം നടത്തിയ ചടങ്ങില്‍ ഫാ. ആന്റണി പ്ളാക്കല്‍, ഫാ. വര്‍ഗീസ് മാത്യു എന്നിവര്‍ പിതാക്കന്മാരെ ആശീര്‍വദിക്കുകയും അവര്‍ക്കുവേണ്ടി പ്രത്യേക പ്രാര്‍ഥന നടത്തുകയും ചെയ്തു. നവകേരളാ ആര്‍ട്സ് ക്ളബിന്റെ പ്രസിഡന്റ് ജയിംസ് പുളിക്കലിന്റെ അധ്യക്ഷ പ്രസംഗത്തിനുശേഷം മുഖ്യാതിതിഥിയായിരുന്ന സ്റേറ്റ് അറ്റോര്‍ണി ജനറല്‍ മൈക്ക് സ്റാസ് ഫാദേഴ്സ് ഡേ സന്ദേശം നല്കി. എലീഷ പീറ്റര്‍ കുട്ടികളെ പ്രതിനിധീകരിച്ച് സംസാരിച്ചു. തുടര്‍ന്നു സൂരജ് വാസുദേവന്റേയും ലക്ഷ്മി ചന്ദ്രന്റെയും നേതൃത്വത്തില്‍ ക്വിസ് മത്സരങ്ങളും ഫലിത മത്സരങ്ങളും വിഭവ സമൃദ്ധമായ ഭക്ഷണവും നല്കി.
സര്‍പ്രൈസ് ഗിഫ്റ്റ് മത്സരത്തില്‍ ജോര്‍ജ് പീറ്ററാണ് വിജയിയായത്. ചടങ്ങില്‍ പങ്കെടുത്ത പിതാക്കന്മാര് ചേര്‍ന്ന് ഫാദേഴ്സ് ഡേ കേക്കു മുറിച്ചു. പങ്കെടുത്ത എല്ലാവര്ക്കും നവകേരളയുടെ സ്പെഷല്‍ ഗിഫ്റ്റ് നല്കി. ജോയിന്റ് സെക്രട്ടറി ആഷ മാത്യു എല്ലാവര്ക്കും നന്ദി പറഞ്ഞു.
ഫോമ പ്രസിഡന്റ് ആനന്ദന് നിരവേല്‍, ട്രഷറര്‍ ജോയി ആന്റണി, ഫോമ കണ്വന്ഷന് ചെയര്മാന് മാത്യു വര്‍ഗീസ്, ഫോമ കണ്വന്ഷന് കോ-ഓര്‍ഡിനേറ്റര്‍ ജോയി കുറ്റ്യാനി, സ്റേറ്റ് ഇലക്ട് സാജന് കുര്യന്, നവകേരളയുടെ മുന്‍ പ്രസിഡന്റുമാര്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
നവകേരള സെക്രട്ടറി ജോബി പൊന്നുപുരയിടം, ട്രഷറര്‍ ഷിബു സ്കറിയ, ജിമ്മി ജോസ്, ആനന്ദ് ലാല്‍, എബി ആനന്ദ്, സുരേഷ് നായര്‍, പ്രിറ്റി ദേവസ്യ, ലക്ഷമി ചന്ദ്രന്, മീനാക്ഷി മോഹന്‍, സൂരജ് വാസുദേവന്‍, മുരളി മോഹന്‍, സജോ ജോസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
റിപ്പോര്‍ട്ട്: വിനോദ് ഡേവിഡ്