വാട്സ്ആപ് കഥാ പരമ്പരക്ക് ഇഫ്താറോടെ സമാപനം
Thursday, June 23, 2016 6:15 AM IST
ജിദ്ദ: മലര്‍വാടി ജിദ്ദ സൌത്ത് സോണിന്റെ ആഭിമുഖ്യത്തില്‍ നടന്ന വാട്സ്ആപ് കഥാ പരമ്പരയും പ്രശ്നോത്തരിയും കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

മീഡിയ വണ്‍ ചാനലില്‍ 'മധുരം മലയാളം' എന്ന പ്രോഗ്രാമിലൂടെ ശ്രദ്ധേയനായ വൈ.എം. ഇര്‍ഷാദിന്റെ നേതൃത്വത്തില്‍ റംസാന്‍ ഒന്നിനു തുടങ്ങിയ കഥാപരമ്പര റംസാന്‍ പതിനഞ്ചിനാണു അവസാനിച്ചത്. നൂറോളം കുട്ടികള്‍ പങ്കെടുത്ത പ്രശ്നോത്തരിയില്‍ മുപ്പത്തിമൂന്നു കുട്ടികള്‍ ശരിയുത്തരമയച്ച് വിജയികളായി. വിജയികള്‍ക്ക് ഷെഷ്ഖ് ഫദല്‍, ഉണ്ണീന്‍ മൌലവി, റുക്സാന മൂസ, ഷീജ അബ്ദു ബാരി, ശക്കീല ബഷീര്‍, റബീഹ ശമീം, ശക്കിറ ജുനൈസ്, സലീഖത്ത് എന്നിവര്‍ സമ്മനങ്ങള്‍ വിതരണം ചെയ്തു.

മലര്‍വാടിയുടെ അവധിക്കാല പ്രോജക്ട് മലര്‍വാടി രക്ഷാധികാരി സഫറുല്ല മുല്ലോളി സഫ്വാന്‍ അഷറഫിനു നല്‍കി ഉദ്ഘാടനം ചെയ്തു. ശറഫിയ്യ ഇമാം ബുഖാരി ഇന്‍സ്റിറ്റ്യൂട്ടില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ മലര്‍വാടി കോഓര്‍ഡിനേറ്റര്‍ അബ്ദുല്‍ കബീര്‍ മുഹസിന്‍ സ്വാഗതം പറഞ്ഞു. സി.എച്ച്. റാഷിദ്, അബ്ദുല്‍ അസീസ്, വി.കെ. ഇസ്മായില്‍, എന്‍.കെ. അഷ്റഫ്, നിസാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍