സൂര്യാഘാതമേറ്റതിനെത്തുടര്‍ന്ന് റെഫ്രിജറേറ്ററില്‍ വച്ച കുഞ്ഞ് മരിച്ചു; പിതാവ് അറസ്റില്‍
Thursday, June 23, 2016 6:14 AM IST
കോളിന്‍ കൌണ്ടി (ടെക്സസ്): അശ്രദ്ധമൂലം മൂന്നു മണിക്കൂര്‍ വാനിലിരുന്നു കടുത്ത സൂര്യാഘാതമേറ്റ് അബോധാവസ്ഥയിലായ ആറു മാസം പ്രായമുളള കുഞ്ഞിനെ വാനില്‍നിന്ന് എടുത്തു വീടിനകത്തെ റെഫ്രിജറേറ്റില്‍ വച്ചതിനെ ത്തുടര്‍ന്നു കുഞ്ഞു മരിക്കാനിടയായ സംഭവത്തില്‍ മുന്‍ അധ്യാപകനും പിതാവുമായ മൈക്കിള്‍ ടെസ് ഫോര്‍ഡിനെ (33) അറസ്റു ചെയ്തു. കോളിന്‍ കൌണ്ടി ഷെറിഫ് ഓഫീസില്‍നിന്ന്ം ജൂണ്‍ 21നാണ് ഇക്കാര്യം അറിയിച്ചത്.

അഞ്ചും മൂന്നും വയസുളള കുട്ടികളെ ഡേ കെയറില്‍ കൊണ്ടു വിട്ടശേഷം വീട്ടില്‍ എത്തി മുന്‍വശത്ത് വാന്‍ പാര്‍ക്ക് ചെയ്തു. ക്ഷീണിതനായ ടെഡ് കാറില്‍നിന്ന് ഇറങ്ങി നേരെ വീടിനകത്തേക്ക് ഉറങ്ങാന്‍ പോയി. ആറു മാസം പ്രായമുളള കുഞ്ഞിനെ കാറില്‍നിന്ന് എടുക്കുന്നതിനു മറന്നു പോയി എന്നാണു പിതാവ് പോലീസിനെ അറിയിച്ചത്.

മൂന്നു മണിക്കൂര്‍ ഉറങ്ങിയ ശേഷമാണു കുഞ്ഞിനെ അന്വേഷിക്കുന്നത്. കാറില്‍ ചൂടേറ്റ് അബോധാവസ്ഥയില്‍ കണ്െടത്തിയ കുഞ്ഞിനെ വീടിനകത്തുളള റഫ്രിജറേറ്ററില്‍ വച്ചടച്ചു. എത്ര നേരമാണ് കുഞ്ഞ് അവിടെ കഴിഞ്ഞതെന്നു വ്യക്തമല്ല. തുടര്‍ന്നു 911 ല്‍ വിളിച്ചു. പോലീസ് സ്ഥലത്തെത്തി പരിശോധിച്ചുവെങ്കിലും കുട്ടി ഇതിനകം മരിച്ചിരുന്നു. കൊലപാതകക്കുറ്റം ചുമത്തി പോലീസ് പിതാവിനെ അറസ്റ് ചെയ്തു കോളിന്‍ കൌണ്ടി ജയിലിലടച്ചു.

2015 ല്‍ അമേരിക്കയില്‍ മാത്രം 25 കുട്ടികളാണ് അശ്രദ്ധമായി കാറില്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്നു സൂര്യാഘാതമേറ്റ് മരിച്ചിട്ടുളളത്. അധികൃതര്‍ ആവര്‍ത്തിച്ചുളള മുന്നറിയിപ്പു നല്‍കിയിട്ടും ഇത്തരത്തിലുളള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു എന്നതു മാതാപിതാക്കളുടെ അശ്രദ്ധമൂലമാണെന്നു മക്കിനി സിറ്റി അധികൃതര്‍ പറയുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍