അനുമോദിച്ചു
Thursday, June 23, 2016 6:13 AM IST
കുവൈത്ത്: പ്ളസ്ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ എംഇഎസ് കുവൈത്ത് ചാപ്റ്റര്‍ അനുമോദിച്ചു. വിജയികളായ കദീജ റാഹിതയ്ക്ക് ഡോ. അമീറും അദീബ് മുഹമ്മദ് റാഫിക്ക് സിദ്ദിക്ക് വലിയകത്തും മുഹ്സിന്‍ മുസ്തഫ/ഉക്ക് എം.ടി.മുഹമ്മദും സുമയ്യ പി.പിക്ക് അബ്ദുല്‍ ലത്തീഫ് മദനിയും അയ്ന ഉസമാന് എം.എന്‍. മുനീറും ഉപഹാരങ്ങള്‍ സമ്മാനിച്ചു.

എംഇഎസ് കുവൈത്ത് ചാപ്റ്റര്‍ പ്രസിഡന്റ് സാദിക്കലി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അര്‍ഷാദ്, ഡോ. മുസ്തഫ എന്നിവര്‍ സംസാരിച്ചു. എംഇഎസ് എഡ്യൂക്കേഷന്‍ കണ്‍വീനര്‍ അന്‍വര്‍ മന്‍സൂര്‍ സൈദ് പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍