ഡബ്ളിന്‍: ലൂക്കനില്‍ സീറോ മലബാര്‍ കുടുംബസംഗമം ജൂണ്‍ 25നു (ശനി) നടക്കും. രാവിലെ ഒന്‍പതു മുതല്‍ ലൂക്കന്‍ വില്ലേജ് യൂത്ത് സെന്ററിലാണു കുടുംബസംഗമം.
മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ദമ്പതികള്‍ക്കുമായി നിരവധി മത്സരങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. മിഠായി പെറുക്കല്‍, കളറിംഗ്, ബോള്‍ പാസിംഗ്, മെമ്മറി ടെസ്റ്, നൂറു മീറ്റര്‍ ഓട്ടം, 50 മീറ്റര്‍ ഓട്ടം, ചിത്രരചന, പെയിന്റിംഗ്, ബലൂണ്‍ പൊട്ടിക്കല്‍, പെനാലിറ്റി ഷൂട്ട് ഔട്ട്, ഫുട്ബോള്‍ മത്സരം, ലെമണ്‍ സ്പൂണ്‍റേസ്, കസേരകളി, വടംവലി എന്നീ ഇനങ്ങളിലാണു മത്സരങ്ങള്‍.
ബൌന്‍സിംഗ് കാസില്‍, ഫേസ് പെയിന്റിംഗ്, സഭയുടെ വിവിധ കേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഗെയിമുകള്‍, വൈവിധ്യമാര്‍ന്ന ഭക്ഷ്യസ്റാളുകള് എന്നിവയും പ്രശസ്ത ഐറീഷ് മാന്ത്രികന് കാള്‍ കാമ്പ്വെല്‍ നയിക്കുന്ന മാജിക് ഷോയും കുടുംബ സംഗമത്തെ ആകര്‍ഷകമാക്കും. പ്രമുഖ ഗായകര്‍ പങ്കെടുക്കുന്ന ഗാനമേളയും സംഗമത്തോട് അനുബന്ധിച്ചുണ്ടാകും.
മിഷന് സണ്‍ഡേ ദിനത്തില്‍ സാധാരണയായി സംഘടിപ്പിക്കുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ യുവജനങ്ങളുടെ ആഭിമുഖ്യത്തില്‍ നടക്കും. ഡബ്ളിനിലെ സീറോ മലബാര്‍ സമൂഹത്തിന്റെ എല്ലാ ഇടവകകളില്‍നിന്നുമുള്ള നൂറുകണക്കിന് അംഗങ്ങള്‍ പങ്കെടുക്കുന്ന സംഗമത്തിനുള്ള ഒരുക്കങ്ങള്‍ ലൂക്കനില്‍ പുരോഗമിക്കുന്നു.
ഫാ. ആന്റണി ചീരംവേലി, ഫാ.ജോസ് ഭരണിക്കുളങ്ങര എന്നിവരുടെ നേതൃത്വത്തില്‍ തോമസ് കെ. ജോസഫ് (കോഓര്‍ഡിനേറ്റര്‍) 0879865040, മാര്ട്ടിന് സ്കറിയ പുലിക്കുന്നേല്‍ 0863151380 എന്നിവരടങ്ങുന്ന കമ്മിറ്റി കുടുംബ സംഗമത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു.
വിവരങ്ങള്‍ക്ക്: ഫാ.ജോസ് ഭരണിക്കുളങ്ങര 089 974 1568, ഫാ. ആന്റണി ചീരംവേലി 0894538926.
റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍