ഓര്‍ത്തോഡോക്സ് സഭാ വിശ്വാസികള്‍ക്കായി ഷിക്കാഗോയില്‍ പ്രത്യേകം സെമിത്തേരി
Thursday, June 23, 2016 6:09 AM IST
ഷിക്കാഗോ: മലങ്കര ഓര്‍ത്തഡോക്സ് സഭാ വിശ്വാസികള്‍ക്കായി ഷിക്കാഗോയില്‍ പ്രത്യേകം സെമിത്തേരി സ്വന്തമായി. ഷിക്കാഗോ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിലാണ് ഷിക്കാഗോയിലും സമീപപ്രദേശങ്ങളിലുമുള്ള മലങ്കര ഓര്‍ത്തഡോക്സ് സഭാ വിശ്വാസികള്‍ക്കായി പ്രത്യേകം സെമിത്തേരി എന്ന ആശയം രൂപപ്പെടുത്തിയത്.

ഷിക്കാഗോ ഒഹയര്‍ എയര്‍പോര്‍ട്ടിനും ഹൈവേ 294 നും സമീപത്തായി ഏദന്‍ മെമ്മോറിയല്‍ സെമിത്തേരിയില്‍ പ്രത്യേകമായി സജ്ജീകരിച്ചിട്ടുള്ള ഓര്‍ത്തഡോക്സ് സെമിത്തേരിയുടെ കല്‍ക്കുരിശ് പ്രതിഷ്ഠാ ശുശ്രൂഷാകര്‍മം ജൂലൈ മൂന്നിനു (ഞായര്‍) ഉച്ചകഴിഞ്ഞു മൂന്നിന് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷനും പൌരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ബസേലിയോസ് മാര്‍ത്തോമ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും. സൌത്ത് വെസ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപോലീത്ത അലക്സിയോസ് മാര്‍ യൂസേബിയോസ് സഹകാര്‍മികനായിരിക്കും.

വിവരങ്ങള്‍ക്ക്: ഫാ. ഹാം ജോസഫ് (വികാരി) 7088567490 (ഇ) ളൃവമാഷീലുെവ@ഴാമശഹ.രീാ, റവ. ഡീക്കന്‍ ജോര്‍ജ് പൂവത്തൂര്‍ 7735615738 (ഇ)ഋറലി ങലാീൃശമഹ ഇലാലല്യൃേ

വിലാസം: 9851 ക്ൃശിഴ ജമൃസ ഞറ, ടരവശഹഹലൃ ജമൃസ, കഘ. 60176