ഡബ്ള്യുഎംസി അയര്‍ലന്‍ഡ് പ്രൊവിന്‍സ് അനുശോചിച്ചു
Thursday, June 23, 2016 6:07 AM IST
ഡബ്ളിന്‍: വേള്‍ഡ് മലയാളി കൌണ്‍സില്‍ സ്ഥാപക അംഗവും മാര്‍ഗദര്‍ശിയും ഗ്ളോബല്‍ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാനുമായിരുന്ന ഡോ. ശ്രീധര്‍ കാവിലിന്റെ നിര്യാണത്തില്‍ ഡബ്ള്യുഎംസി അയര്‍ലന്‍ഡ് പ്രൊവിന്‍സ് അനുശോചിച്ചു.

ആഗോള മലയാളികളെ ഒരു കുടക്കീഴില്‍ അണിനിരത്താനാരംഭിച്ച ഡബ്ള്യുഎംസിയുടെ തുടക്കത്തിലെ പ്രധാന സംഘാടകന്‍ ആയിരുന്നു ഡോ. ശ്രീധര്‍ കാവില്‍. പാര്‍ലമെന്റ് പാസാക്കിയ 'പ്രവാസി സ്വത്ത് സംരക്ഷണ നിയമം' ഉള്‍പ്പെടെ നിയമ നിര്‍മാണങ്ങള്‍ക്കായി പ്രചാരണപ്രവര്‍ത്തങ്ങള്‍ നടത്തുന്നതില്‍ അദ്ദേഹം മുന്‍പന്തിയില്‍ ഉണ്ടായിരുന്നു.

ന്യൂയോര്‍ക്ക് സെന്റ് ജോണ്‍സ് യൂണിവേഴ്സിറ്റി പ്രഫസര്‍ ആയിരുന്ന പരേതന്‍ നിരവധി സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ നിറസാന്നിധ്യം ആയിരുന്നു. നിയമം, മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ ഉള്‍പ്പെടെ ഒന്നിലധികം ബിരുദാനന്തര ബിരുദങ്ങളും, ഡോക്ടേറേറ്റും നേടുകയും

മുപ്പത്തഞ്ചിലധികം രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും നിരവധി പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍