'സമൃദ്ധമായ ജീവനിലേയ്ക്കുള്ള പ്രയാണമായിരിക്കണം യുവജന ലക്ഷ്യം'
Thursday, June 23, 2016 6:07 AM IST
അബുദാബി: സമൃദ്ധമായ ജീവനിലേക്കുള്ള പ്രയാണമായിരിക്കണം ജീവിതത്തിന്റെ അത്യന്തികലക്ഷ്യമെന്നു പ്രമുഖ കണ്‍വന്‍ഷന്‍ പ്രാസംഗികനും ഫാമിലി കൌണ്‍സിലറുമായ ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍. അബുദാബി മാര്‍ത്തോമ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ മുസഫ മാര്‍ത്തോമ ദേവാലയത്തില്‍ നടക്കുന്ന വചനാമൃതം 2016ല്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ആയുസിന്റെ ദശാംശം സമൃദ്ധമായ ജീവനായ് (ഘശളല’ ഠശവേല ളീൃ വേല ളൌഹഹിലൃ ീള ഹശളല) എന്ന വിഷയത്തെ ആസ്പദമാക്കിയാണ് കണ്‍വന്‍ഷന്‍ ക്രമീകരിച്ചത്. ഇടവക വികാരിയും യുവജന സഖ്യം പ്രസിഡന്റുമായ റവ. പ്രകാശ് ഏബ്രഹാം അധ്യക്ഷത വഹിച്ചു. അസിസ്റന്റ് വികാരി റവ. ഐസക് മാത്യു, സിഎസ്ഐ ഇടവക വികാരി റവ. പോള്‍ പി. മാത്യു എന്നിവര്‍ പ്രാര്‍ഥന ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കി. യുവജനസഖ്യം സെക്രട്ടറി ബിജോയ് ടോം സാം, കണ്‍വീനര്‍ ജിതിന്‍ ജോയ്സ്, വൈസ് പ്രസിഡന്റ് ജിജു കെ. മാത്യു എന്നിവര്‍ പ്രസംഗിച്ചു.

23നു (വ്യാഴം) രാത്രി 7.30ന് കണ്‍വന്‍ഷന്‍ സമാപിക്കും. 24നു രാവിലെ 7.30ന് പ്രീ മാരിറ്റല്‍ സെഷനും ഉച്ചകഴിഞ്ഞ് ഒന്നിനു നടക്കുന്ന കുടുംബ നവീകരണ ധ്യാനത്തിനും ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ നേതൃത്വം നല്‍കും.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള