ഒരുമയുടെ ആഭിമുഖ്യത്തില്‍ സെമിനാറും ചര്‍ച്ചയും ജൂണ്‍ 25-ന്
Thursday, June 23, 2016 4:55 AM IST
ഹൂസ്റണ്‍: ഹൂസ്റണിലെ പ്രമുഖ കലാ-സാംസ്കാരിക സംഘടനയായ ഒരുമയുടെ നേതൃത്വത്തില്‍ ജൂണ്‍ 25-നു ശനിയാഴ്ച വൈകുന്നേരം ഏഴിനു സെമിനാര്‍ സംഘടിപ്പിക്കുന്നു. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി പ്രൊഫസര്‍ ഡോ. ഓമന റസല്‍ ആണു പ്രഭാഷണം നടത്തുന്നത്.

'ആരോഗ്യകരമായ കുടുംബ ബന്ധത്തിന് സംസ്കാരത്തിനും മതത്തിനുമുള്ള പങ്ക്' എന്ന വിഷയത്തെ അധികരിച്ചാണ് പ്രഭാഷണങ്ങളും ചര്‍ച്ചയും സംഘടിപ്പിച്ചിരിക്കുന്നത്. 5507 ഘശിറലി ഞീലെ ഘമില, ടൌഴമൃ ഘമിറ, ഠത 774 79 -ല്‍ വച്ചാണു പരിപാടി നടക്കുന്നത്. എല്ലാ മലയാളി സുഹൃത്തുക്കളെയും അത്യന്തം വിജ്ഞാനപ്രദമായ ഈ പ്രഭാഷണത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികള്‍ അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജയിംസ് മുട്ടുങ്കല്‍ (832 490 7757), ജോയ് പൌലോസ് (281 818 8774).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം