ന്യൂയോര്‍ക്ക്: കാനഡയിലെ ടൊറന്റോയില്‍ ജൂലൈ ഒന്നു മുതല്‍ നാലു വരെ നടത്തുന്ന ഫൊക്കാന ജനറല്‍ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളുടെ സംഗമവേദി ആയി മാറുന്നു ഫൊക്കാന കണ്വന്ഷന്.
പ്രശസ്ത സിനിമാതാരങ്ങളായ സുരേഷ് ഗോപി എംപി, ദിലീപ്, മംമ്ത മോഹന്‍ദാസ് എന്നിവരും ഗായഗരായ ജി. വേണുഗോപാല്‍, വിജയ് യേശുദാസ്, സിതാര കൃഷ്ണകുമാര്‍ എന്നിവരും സംവിധായകനായ ലാല്‍ ജോസും കണ്‍വന്‍ഷനില്‍ പങ്കെടുക്കും.
ദിലീപിന്റെ വരവ് കാനഡ മലയാളികള്‍ ഉത്സവമാക്കാനാണു പരിപാടി. ഫൊക്കാനയുടെ 'ഫിംക' അവാര്‍ഡ് നിശയുടെ മുഖ്യ ആകര്‍ഷണം ദിലീപ് ആയിരിക്കും. ഫൊക്കാന അവാര്‍ഡു നല്കി ആദരിക്കുമ്പോള്‍ ദിലീപിന് ഈ വര്‍ഷം ലഭിക്കുന്ന ആദ്യ അവാര്‍ഡ് കൂടിയാകും 'ഫിംക' പുരസ്കാരം.
ഫൊക്കാന കണ്‍വന്‍ഷനിലെത്തുന്ന താരങ്ങളുടെ സംഗമം അമേരിക്കന്‍ മലയാളികള്‍ക്ക് അവിസ്മരണീയമായ ഒരു അനുഭവമായിരിക്കുമെന്നു പ്രസിഡന്റ് ജോണ്‍ പി. ജോണ്‍, സെക്രട്ടറി വിനോദ് കെയാര്‍കെ, ഫൊക്കാന ട്രഷറര്‍ ജോയി ഇട്ടന്‍, ട്രസ്റി ബോര്‍ഡ് ചെയര്മാന് പോള്‍ കറുകപ്പള്ളില്‍, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, കണ്വന്ഷന് ചെയര്മാന് ടോമി കക്കാട്ട്, ജനറല്‍ കണ്‍വീനര്‍ ഗണേഷ് നായര്‍, വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ ലീലാ മാരേട്ട്, ഫൌണ്േടഷന് ചെയര്മാന് രാജന് പടവത്തില്‍, എന്റര്‍ടൈന്‍മെന്റ് ചെയര്‍ ബിജു കട്ടത്തറ, വൈസ് പ്രസിഡന്റ് ജോയ് ചെമാച്ചന്‍ ജോയിന്റ് സെക്രട്ടറി ജോസഫ് കുര്യപ്പുറം, അസോ.ജോയിന്റ് സെക്രട്ടറി വര്‍ഗീസ് പലമലയില്‍ ജോയിന്റ് ട്രഷറര്‍ സണ്ണി ജോസഫ്, അസോ. ജോയിന്റ് ട്രഷറര്‍ ഡോ. മാത്യു വര്‍ഗീസ്, ട്രസ്റി ബോര്‍ഡ് സെക്രട്ടറി ബോബി ജേക്കബ്, എന്നിവര്‍ അറിയിച്ചു.
റിപ്പോര്‍ട്ട്: ശ്രീകുമാര്‍ ഉണ്ണിത്താന്