ഫ്രാങ്ക്ഫര്‍ട്ടില്‍ ഇന്റര്‍നാഷണല്‍ യോഗാ ഡേ സംഘടിപ്പിച്ചു
Wednesday, June 22, 2016 6:15 AM IST
ഫ്രാങ്ക്ഫര്‍ട്ട്: യുണൈറ്റഡ് നേഷന്‍സ് ജനറല്‍ അസംബ്ളിയുടെ രണ്ടാമത് അന്തരാഷ്ട്ര യോഗാ ഡേ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഫ്രാങ്ക്ഫര്‍ട്ട് സിറ്റിയിലെ കോണ്‍സ്റാബിള്‍വാഹെയില്‍ നടത്തി.

ഉച്ചയ്ക്ക് 12 മുതല്‍ സ്പോണ്‍സര്‍മാരുടെ സ്റാളുകളില്‍ നിന്നും യോഗയെക്കുറിച്ചും ഇന്ത്യയെക്കറിച്ചും വിവരങ്ങള്‍ നല്‍കി. വൈകുന്നേരം അഞ്ചിന് കോണ്‍സുലറര്‍മാരായ കിരണ്‍ കത്രി, പ്രഭാകര്‍, ഗോയല്‍, ഫ്രാങ്ക്ഫര്‍ട്ട് സിറ്റി മേയറുടെ പ്രതിനിധി എന്നിവര്‍ നിലവിളക്ക് തെളിച്ച് യോഗാ ഡേ ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസാ സന്ദേശം വീഡിയോയിലൂടെ ദര്‍ശിച്ചു.

തികച്ചും അനുകൂലമല്ലാതിരുന്ന കാലാവസ്ഥയിലും രണ്ട് സെഷനുകളിലായി ഏതാണ്ട് 250 പേര്‍ ഫ്രാങ്ക്ഫര്‍ട്ടിലെ യോഗാ ഡേയില്‍ പങ്കെടുത്ത് യോഗാഭ്യാസങ്ങള്‍ ചെയ്തു. കോണ്‍സുലേറ്റിലെ എല്ലാ കോണ്‍സുല്‍മാരും മറ്റു ഉദ്യോഗസ്ഥരും ചടങ്ങില്‍ സജീവമായി പങ്കെടുത്തു. യോഗാ പ്രരിശീലനം നല്‍കുന്ന സ്കൂളുകളിലെ വിദഗ്ധര്‍ വിവിധ യോഗാസനങ്ങളെക്കുറിച്ചു മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. തുടര്‍ന്നു പ്രഗല്ഭ യോഗാ വിദഗ്ധര്‍ വ്യായാമങ്ങള്‍ വിശദീകരിച്ച് പ്രഭാഷണങ്ങള്‍ നടത്തി.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍