മാഞ്ചസ്റര്‍ സെന്റ് മേരീസ് ക്നാനായ ചപ്ളെയിന്‍സിയില്‍ ദിവ്യകാരുണ്യ സ്വീകരണം ജൂണ്‍ 26ന്
Wednesday, June 22, 2016 6:14 AM IST
മാഞ്ചസ്റര്‍: ഷൂസ്ബറി രൂപതയില്‍ സ്ഥാപിതമായ യൂറോപ്പിലെ പ്രഥമ ക്നാനായ ചാപ്ളെയിന്‍സിയില്‍ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം ജൂണ്‍ 26നു നടക്കും.

വിഥിന്‍ഷോ സെന്റ് എലിസബത്ത് ദേവാലയത്തില്‍ ക്നാനായ ചാപ്ളെയിന്‍സിയിലെ എട്ടു കുട്ടികളാണ് ആദ്യകുര്‍ബാന സ്വീകരണത്തിനൊരുങ്ങുന്നത്. ഫാ. സജി മലയില്‍പുത്തന്‍പുരയിലിന്റെയും മേരിക്കുട്ടി ഉതുപ്പിന്റേയും നേതൃത്വത്തില്‍ മാസങ്ങള്‍ നീണ്ട ക്ളാസുകള്‍ക്കും പരിശീലനങ്ങള്‍ക്കും ശേഷമാണ് കുട്ടികള്‍ ദിവ്യകാരുണ്യ സ്വീകരണത്തിനായി എത്തുന്നത്. ക്രിസ്റോറ്റോ സുനില്‍ തൈയില്‍ പുത്തന്‍പുരയില്‍, ലിയോണ റോയി കൊച്ചുതോട്ടുങ്കല്‍, അഷ്ന അലക്സാണ്ടര്‍ ഇഡയതറയില്‍, യാരോണ്‍ ജോണ്‍ ചെന്നാട്ട്, ഹാര്‍ലിന്‍ ജോണ്‍ ചെന്നാട്ട്, അലക്സ് ചാക്കോ മലേമുണ്ടക്കല്‍, ആയോണാ ചാക്കോ ഇടത്തിപറമ്പില്‍, ആഷിഷ് ചാക്കോ ഇടത്തിമ്പില്‍ എന്നിവരാണ് ദിവ്യകാരുണ്യ സ്വീകരണത്തിനൊരുങ്ങുന്നത്.

ഉച്ചകഴിഞ്ഞ് 2.30ന് വിഥിന്‍ഷോ സെന്റ് എലിസബത്ത് ചര്‍ച്ചില്‍, ഇടവക സന്ദര്‍ശനത്തിനായി എത്തുന്ന കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തുന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയോടെ ചടങ്ങുകള്‍ ആരംഭിക്കും. നിരവധി വൈദികര്‍ സഹ കാര്‍മികരായി പങ്കെടുക്കുന്ന തിരുക്കര്‍മങ്ങള്‍ക്കുശേഷം ബ്രിട്ടാനിയ കണ്‍ട്രി ഹോട്ടലില്‍ സല്‍ക്കാരവും ക്രമീകരിച്ചിട്ടുണ്ട്.

പള്ളിയുടെ വിലാസം: ട ഋഹശ്വമയലവേ ഇവൌൃരവ, ജലലഹ ഒമഹഹ, ണ്യവേലിവെമംല ങ22 5ഖഎ.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍