ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് സ്വിറ്റ്സര്‍ലന്‍ഡില്‍
Wednesday, June 22, 2016 6:11 AM IST
ഫ്രവന്‍ഫെല്‍ഡ് (സ്വിറ്റ്സര്‍ലന്‍ഡ്): ഡോ. മാത്യുസ് മാര്‍ തിമോത്തിയോസ് യുകെ, യൂറോപ്പ്, ആഫ്രിക്ക, ഭദ്രാസന ഇടവകയായ സ്വിറ്റ്സര്‍ലന്‍ഡിലെ ഫ്രവന്‍ഫെല്‍ഡിലുള്ള സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തോഡോക്സ് സിറിയന്‍ ദേവാലയം സന്ദര്‍ശിക്കുന്നതിനായി ജൂണ്‍ 24ന് എത്തിച്ചേരുന്നു.

25നു (ശനി) രാവിലെ 9.15ന് ദേവാലയാങ്കണത്തില്‍ എത്തിച്ചേരുന്ന മാര്‍ തിമോത്തിയോസിനെ ഇടവകാംഗങ്ങള്‍ ചേര്‍ന്നു സ്വീകരിച്ചു ദേവാലയത്തിലേക്ക് ആനയിക്കും. പ്രഭാത നമസ്കാരത്തിനുശേഷം 10ന് മാര്‍ തിമോത്തിയോസിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും തുടര്‍ന്നു സ്നേഹവിരുന്നും പൊതുയോഗവും ഉണ്ടായിരിക്കും. യോഗത്തില്‍ മാര്‍ തിമോത്തിയോസ് അനുഗ്രഹ സന്ദേശം നല്‍കും.

മാത്യു മാര്‍ തിമോത്തിയോസിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ചു സൂറിച്ച്, ബേണ്‍, ജനീവ, ബാസല്‍ എന്നിവിടങ്ങളിലായി താമസിക്കുന്ന ഇടവകാംഗങ്ങളുമായി കുടിക്കാണുന്നതും 30ന് അദ്ദേഹം മടങ്ങും.

വിലാസം: ഗമവീേഹശരെവല ഗശൃരവല, ആൃലശൃ,8547 ഏമരവിമിഴ (ഠഏ) ടംശ്വേലൃഹമിറ

വിവരങ്ങള്‍ക്ക്: ഫാ. മാത്യു വര്‍ഗീസ് : ള്ൃശ്ിൌമൃഴവലലെ@ഴാമശഹ.രീാ, ടിങ്കു തോമസ് ഏലിയാസ് : 076 538 97 89, ജയ്സണ്‍ എബി സാബു : 076 493 69 60

റിപ്പോര്‍ട്ട്: മോഹന്‍ ഫിലിപ്പ് മണലേല്‍