ആര്‍കെ പുരം സെന്റ് പീറ്റേഴ്സ് പള്ളിയില്‍ വിശുദ്ധ അന്തോണീസിന്റെ തിരുനാള്‍ ആഘോഷിച്ചു
Wednesday, June 22, 2016 6:11 AM IST
ന്യൂഡല്‍ഹി: ആര്‍കെ പുരം സെന്റ് പീറ്റേഴ്സ് സീറോ മലബാര്‍ ഇടവകയില്‍ വിശുദ്ധ അന്തോണീസിന്റെ തിരുനാള്‍ ആഘോഷിച്ചു. രൂപം വെഞ്ചരിപ്പ്, പ്രസുദേന്തിവാഴ്ച, ലദീഞ്ഞ് എന്നിവയ്ക്കുശേഷം നടന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. ജോയി കാരായംപുറം മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. പയസ് മലേക്കണ്ടത്തില്‍, ഫാ. ജോസ് വട്ടക്കുഴി എന്നിവര്‍ സഹകാര്‍മികരായിരുന്നു. നേര്‍ചകാഴ്ചകളോടെ തിരുനാള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്