അബുദാബിയില്‍ യോഗദിനം ആചരിച്ചു
Wednesday, June 22, 2016 4:51 AM IST
അബുദാബി: അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് അബുദാബിയിലെ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ നടന്ന യോഗ അഭ്യാസത്തില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. ഇന്ത്യക്കാര്‍ക്ക് പുറമേ നിരവധി തദ്ദേശീയരും യോഗ ദിനത്തിന്റെ ചടങ്ങുകള്‍ക്ക് എത്തി. മന്ത്രിമാരായ ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, ഷെയ്ഖ ലുബ്ന അല്‍ ഖാസിമി എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

പരമ്പരാഗത ഇന്ത്യന്‍ രീതിയില്‍ നിലവിളക്ക് തെളിച്ചാണ് ചടങ്ങ് ഷെയ്ഖ ലുബ്ന അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തത്. ഹിന്ദിയില്‍ 'നമസ്കാരം' പറഞ്ഞ മന്ത്രിക്ക് വലിയ കരഘോഷമാണ് സദസില്‍ നിന്നും ലഭിച്ചത്. യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ ടി.പി.സീതാറാം, ഡെപ്യൂട്ടി ചീഫ് നീതാ ബുഷാന്‍ എന്നിവര്‍ ചേര്‍ന്ന് വിശിഷ്ടാതിഥികളെ സ്വീകരിച്ചു.

ഐക്യരാഷ്ട്ര സഭ അന്താരാഷ്ട്ര യോഗദിനമായി ജൂണ്‍ 21 പ്രഖ്യാപിച്ചതോടെയാണ് യുഎഇയിലും ചടങ്ങുകള്‍ നടന്നത്.