ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക അനുശോചനം രേഖപ്പെടുത്തി
Wednesday, June 22, 2016 4:47 AM IST
ഡാളസ്: മാവേലിക്കര പോച്ചായി പുത്തന്‍വീട്ടില്‍ പരേതനായ ജോര്‍ജ് ഉമ്മെന്റെ ഭാര്യ അന്നമ്മ ജോര്‍ജിന്റെ നിര്യാണത്തില്‍ ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാനാ) അനുശോചനം രേഖപ്പെടുത്തി.

പരേതയുടെ മകന്‍ ജോസെന്‍ ജോര്‍ജ് ലാനയുടെ ട്രഷററും, മികച്ച സംഘാടകനും ആണ്.
പ്രസിഡന്റ് ജോസ് ഓച്ചാലില്‍, സെക്രട്ടറി ജെ. മാത്യൂസ് തുടങ്ങിയവര്‍ ജോസെന്‍ ജോര്‍ജിന്റെ മാതാവിന്റെ നിര്യാണത്തില്‍ ലാനയുടെ അനുശോചനം അറിയിച്ചു.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ